HOME
DETAILS
MAL
കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് ഭൂമി പിടിച്ചെടുത്ത് നല്‍കും: പി.സി തോമസ്
backup
February 16 2017 | 04:02 AM
കല്‍പ്പറ്റ: വനംവകുപ്പ് പിടിച്ചെടുത്ത കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ ഭൂമി മെയ് 16നകം തിരിച്ച് നല്‍കിയില്ലെങ്കില്‍ പിടിച്ചെടുത്ത് തിരിച്ച് ഏല്‍പ്പിക്കുമെന്ന് കേരളാ കോണ്‍ഗ്രസ് ചെയര്മാന് പി.സി തോമസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മെയ് 16വരെ സര്‍ക്കാറിന് തീരുമാനമെടുക്കാന്‍ സമയമുണ്ട്. അനുകൂലമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും, കര്‍ഷകരും സഹകരിച്ച് സ്ഥലം പിടിച്ചെടുത്ത് പുരവെച്ച് കൈമാറും. കഴിഞ്ഞ ഡിസംബറില്‍ കോടതി പുറപ്പെടുവിച്ച വിധി ജോര്‍ജിന് അനുകൂലമായിരുന്നെങ്കിലും സര്‍ക്കാര്‍ ഇത് വരെ തീരുമാനം എടുത്തിട്ടില്ല. സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ അഹമ്മദ് തോട്ടത്തില്‍, ഇമ്മാനുവേല്‍ കാപ്പന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."