HOME
DETAILS
MAL
14 ജില്ലകളെയും ഇ.എസ്.ഐ പരിധിയില്‍ പെടുത്തി
backup
February 16 2017 | 04:02 AM
വടകര: കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ വിജ്ഞാപനപ്രകാരം സംസ്ഥാനത്തെ 14 ജില്ലകളെയും ഇ.എസ്.ഐ. നിയമനത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി. ഈ വിജ്ഞാപനത്തിലൂടെ ഇതുവരെ ഇ.എസ്.ഐ. സ്കീം ബാധകമായിട്ടില്ലാത്ത എല്ലാ വില്ലേജുകളിലും ഈ മാസം ഒന്നു മുതല്‍ നിയമം പ്രാബല്യത്തിലായി. ഇതോടെ സംസ്ഥാനത്ത് ശേഷിക്കുന്ന 728 വില്ലേജുകളില്‍ പെടുന്ന തൊഴില്‍ മേഖലയിലെ തൊഴിലാളികള്‍ക്കു കൂടി ഇ.എസ്.ഐ. ആനുകൂല്യത്തിന് അര്‍ഹത ലഭിക്കും. പത്തോ അതിലധികമോ തൊഴിലാളികള്‍ ജോലി ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളും കടകള്‍, അണ് എയ്ഡഡ് സ്കൂളുകള്‍, പാരലല്‍ കോളജുകള്‍, ആശുപത്രികള്‍ എന്നി സ്ഥാപനങ്ങളുടെയും ഉടമകള്‍ അവരുടെ സ്ഥാപനത്തെയും തൊഴിലാളികളെയും ഉടന്‍ തന്നെ ഇ.എസ്.ഐ. പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."