HOME
DETAILS
MAL
ഇവിടെ സംഗീതത്തിന്റെ സാന്ത്വന സ്പര്‍ശം
backup
February 16 2017 | 04:02 AM
കുന്ദമംഗലം: അര്‍ബുദ രോഗ ചികിത്സാ കേന്ദ്രത്തില്‍ സാന്ത്വനമായി സംഗീതം പെയ്തിറങ്ങി. സംസ്ഥാനത്ത് സഹകരണ മേഖലയിലെ ആദ്യ സമ്പൂര്‍ണ അര്‍ബുദ ചികിത്സാ കേന്ദ്രമായ എം.വി. ആര് കാന്‍സര്‍ സെന്റര്‍ ആന്‍ഡ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് കര്‍ണാടക സംഗീത രംഗത്തെ അതുല്യ കലാകാരനായ കലാരത്നം കെ. ജി ജയന് (ജയ വിജയന്) സംഗീതകച്ചേരി അവതരിപ്പിച്ചത്. സംഗീതം ഒരു ഔഷധം പോലെ രോഗ ചികിത്സാരംഗത്ത് ഉപയോഗപ്പെടുത്തുന്ന മ്യൂസിക് തെറാപ്പിയുടെ ഭാഗമായാണ് കെ. ജി ജയന് കച്ചേരി അവതരിപ്പിച്ചത്.
എം.വി.ആര് കാന്‍സര്‍ സെന്റര്‍ ചെയര്മാന് സി. എന്‍ വിജയകൃഷ്ണന് കെ. ജി ജയനെ പൊന്നാടയണിയിച്ച് ആദരിച്ചു. ടി.വി. വേലായുധന് ആമുഖഭാഷണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."