നിറക്കൂട്ടില്‍ 'പറന്നുയരാന്‍' ഗോപി
നിറങ്ങളുടെ ചിറകില്‍ ഗോപിക്കും പറന്നുയരണം...ശബ്ദങ്ങളില്ലാത്ത ലോകത്ത് വരയും വര്‍ണ്ണങ്ങളുമാണ് അവനു കൂട്ട്. കലോത്സവത്തില്‍ ജലച്ഛായ മത്സരത്തില്‍ പങ്കെടുക്കാനാണ് ചെര്‍ക്കള മാര്‍ത്തോമ ബധിര കോളജിലെ ബി.കോം മൂന്നാം വര്‍ഷ വിദ്യാര്‍ഥി എച്ച്. ഗോപിയെത്തിയത്. മത്സരങ്ങളില്‍ പങ്കെടുക്കുകയെന്നതാണു വിധിയെ തോല്‍പ്പിക്കുന്ന വിജയമെന്നു ഗോപി എഴുത്തിലൂടെ പറയും. 'അണിയറ' യെന്ന വിഷയത്തില്‍ മികവോടെ തന്നെ നിറങ്ങള്‍ ചാലിച്ചു. സംസാരശേഷിയും കേള്‍വി ശക്തിയും ഇല്ലാത്തതിനാല്‍ മറ്റു മത്സരങ്ങളെല്ലാം ഗോപിക്ക് കാഴ്ചകള്‍ മാത്രമാണ്. എങ്കിലും അതു കാണുകയെന്നത് വലിയ സന്തോഷമാണ്. നേരത്തെ സംസ്ഥാന സ്‌പെഷല്‍ സ്‌കൂള്‍ കലോത്സവത്തില്‍ ചിത്രരചന ജലച്ഛായത്തില്‍ എ ഗ്രേഡ് നേടിയിരുന്നു.
നീലേശ്വരം കാഞ്ഞിരടുക്കം സ്വദേശിയായ ഗോപി ജനിച്ച രണ്ടുമാസം തികയും മുമ്പേ തന്നെ അമ്മ മരണപ്പെട്ടിരുന്നു. പിന്നീട് പിതാവും ഉപേക്ഷിക്കപ്പെട്ടതോടെ അമ്മാവന്റെ സംരക്ഷണത്തിലാണു വളര്‍ന്നത്. ഇപ്പോള്‍ മാര്‍ത്തോമ കോളജിന്റെ ഹോസ്റ്റലില്‍ കഴിഞ്ഞാണു ഗോപി പഠനം തുടരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."