മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ്
ന്യൂഡല്‍ഹി: മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ്. നീതിയുടെയും മനുഷ്യാവകാശത്തിന്റെയും വിഷയമാണിതെന്നും, മുനമ്പം ജനതയുടെ ഭരണഘടന അവകാശങ്ങളെ ലംഘിക്കുന്നത് എതിര്‍ക്കപ്പെടണമെന്നും സി.ബി.സി.ഐ വാര്‍ത്തക്കുറിപ്പില്‍ വ്യക്തമാക്കി.
മാത്രമല്ല പരസ്പര ബഹുമാനത്തോടെയുള്ള സമാധാനപരമായ പരിഹാരമാണ് വേണ്ടതെന്നും, തലമുറകളായി പ്രദേശത്ത് താമസിക്കുന്നവര്‍ക്കൊപ്പമാണ് തങ്ങളെന്നും സി.ബി.സി.ഐ വ്യക്തമാക്കി.
മതമേലധ്യക്ഷന്‍മാരും പാര്‍ലമെന്റ് അംഗങ്ങളും അനൗപചാരികമായി ഒത്തുചേര്‍ന്നതിന്റെ വിവരങ്ങള്‍ ചോര്‍ന്നതില്‍ സി.ബി.സി.ഐ നിരാശ പ്രകടിപ്പിച്ചു. പ്രത്യേക താല്‍പര്യപ്രകാരം തിരഞ്ഞെടുത്ത വിവരങ്ങള്‍ മാത്രമാണ് യോഗത്തെക്കുറിച്ച് മാധ്യമങ്ങള്‍ക്ക് നല്‍കിയത്. ഇത് യോഗത്തെക്കുറിച്ച് പൊതുസമൂഹത്തില്‍ തെറ്റിദ്ധാരണയുണ്ടാക്കുന്ന തരത്തിലായിപ്പോയെന്നും വാര്‍ത്തക്കുറിപ്പില്‍ പറഞ്ഞു.
Catholic Bishops Conference says munambam is not a Christian-Muslim issue
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."