HOME
DETAILS

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

  
Web Desk
December 13, 2024 | 3:20 PM

Panayampadam Accident Lorry Drivers Remanded for Two Weeks

പാലക്കാട്: പാലക്കാട് പനയമ്പാടം അപകടത്തിൽ ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. വഴിക്കടവ് സ്വദേശി പ്രജീഷ്, കാസർകോട് സ്വദേശി മഹീന്ദ്രപ്രസാദ് എന്നിവരെയാണ് റിമാന്റ് ചെയ്തത്. അപകടത്തിന് കാരണമായ ലോറി ‍ഡ്രൈവർ പ്രജീഷ്, കുട്ടികളുടെ മുകളിലേക്ക് മറിഞ്ഞ ലോറിയുടെ ഡ്രൈവർ മഹേന്ദ്ര പ്രസാദ് എന്നിവരെയാണ് മണ്ണാർക്കോട് കോടതി റിമാൻഡ് ചെയ്തത്. നേരത്തെ ഇവർക്കെതിരെ നരഹത്യക്ക് കേസെടുത്തിരുന്നു.

തനിക്ക് പറ്റിയ പിഴവാണ് അപകടത്തിന് കാരണമെന്ന് ലോറി ‍ഡ്രൈവർ പ്രജീഷ് കുറ്റസമ്മതം നടത്തിയതിന് പിന്നാലെയാണ് നര​ഹത്യക്ക് കേസെടുത്തത്. കുട്ടികളുടെ മുകളിലേക്ക് മറിഞ്ഞ ലോറിയുടെ ഡ്രൈവർ മഹേന്ദ്ര പ്രസാദിനെതിരെയും നരഹത്യ ചുമത്തിയാണ് കേസ്. ദൃക്സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇരുവരെയും മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കിയതിന് ശേഷമാണ് ഇപ്പോൾ റിമാൻഡ് ചെയ്തിരിക്കുന്നത്.

ഇന്നലെ വൈകിട്ട് നാലുമണിയോടെയായിരുന്നു നാടിനെ കണ്ണീരിലാഴ്ത്തിയ അപകടം. സിമന്റ് കയറ്റിവന്ന ലോറി എതിരെ വന്ന മറ്റൊരുവാഹനത്തിലിടിച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. സ്‌കൂളില്‍നിന്ന് മടങ്ങാനായി ബസ് കാത്തുനിന്ന വിദ്യാര്‍ഥികളുടെ ദേഹത്തേക്കാണ് കൂറ്റന്‍ ചരക്കുലോറി മറിഞ്ഞത്. വിദ്യാര്‍ഥികളില്‍ മൂന്നുപേര്‍ സംഭവസ്ഥലത്തുവച്ചും, ഒരാള്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്.

The drivers of the lorries involved in the Panayampadam accident have been remanded in custody for two weeks, pending further investigation into the incident.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടിയെ ആക്രമിച്ച കേസ്: വിധിക്ക് മുൻപ് ജഡ്ജി ഹണി എം. വർഗീസിന്‍റെ കർശന താക്കീത്; 'സുപ്രീം കോടതി മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കരുത്'

Kerala
  •  a day ago
No Image

ഇന്‍ഡിഗോ പ്രതിസന്ധി: ഡി.ജി.സി.ഐയിലെ 4 ഉന്നത ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

National
  •  a day ago
No Image

മുനമ്പം വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രിം കോടതി

Kerala
  •  a day ago
No Image

അൽ ഖലീജ് അൽ അറബി സ്ട്രീറ്റിൽ ഹെവി വാഹനങ്ങൾക്ക് നിയന്ത്രണം; ഡ്രൈവർമാർ ബദൽ മാർ​ഗങ്ങൾ ഉപയോ​ഗിക്കണമെന്ന് നിർദേശം

uae
  •  a day ago
No Image

14 വയസ്സിന് താഴെയുള്ള വിദ്യാര്‍ഥിനികള്‍ക്ക് ഹിജാബ് വിലക്കി ആസ്ട്രിയ

International
  •  a day ago
No Image

അല്‍-അന്‍സാബ് അല്‍-ജിഫ്‌നൈല്‍ റോഡ് ഇരട്ടിപ്പിക്കല്‍ പദ്ധതി 70% പൂര്‍ത്തിയാക്കി

oman
  •  a day ago
No Image

ന്യൂ ഇയര്‍ 2026; സ്വകാര്യ മേഖലക്കുള്ള അവധി പ്രഖ്യാപിച്ച് യുഎഇ

uae
  •  a day ago
No Image

അമ്മ മാത്രമാണുള്ളതെന്ന് പള്‍സര്‍ സുനി, പൊട്ടിക്കരഞ്ഞ് മാര്‍ട്ടിന്‍; ശിക്ഷാവിധിയില്‍ വാദം തുടരുന്നു

Kerala
  •  a day ago
No Image

പത്തനംതിട്ടയില്‍ രാഷ്ട്രപതിയുടെ ഹെലികോപ്ടര്‍ താഴ്ന്നുപോയ ഹെലിപ്പാടിന് ചെലവായത് 20 ലക്ഷം രൂപ

Kerala
  •  a day ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യമില്ല

Kerala
  •  a day ago