HOME
DETAILS

'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി

  
December 13, 2024 | 10:20 AM

palakkad-accident-driver-charged-with-culpable-homicide

പാലക്കാട്: വിദ്യാര്‍ഥിനികളുടെ മുകളിലേക്ക് നിയന്ത്രണംവിട്ട ചരക്കുലോറി മറിഞ്ഞ് നാലു കുട്ടികള്‍ മരിച്ച സംഭവത്തില്‍ എതിരെ വന്ന ലോറി ഡ്രൈവര്‍ക്കെതിരെ നരഹത്യാക്കുറ്റം ചുമത്തി കേസെടുത്തു. വഴിക്കടവ് സ്വദേശിയായ പ്രജീഷിനെതിരേയാണ് മനപ്പൂര്‍വമായ നരഹത്യാകുറ്റം ചുമത്തിയത്. 

അമിത വേഗതയില്‍ ഓവര്‍ടേക്ക് ചെയ്ത് കയറുകയായിരുന്നെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചു. പ്രജീഷ് ഓടിച്ച ലോറിയില്‍ ഇടിച്ച് നിയന്ത്രണം നഷ്ടപ്പെട്ടായിരുന്നു സിമന്റ് ലോറി മറിഞ്ഞത്.

കാസര്‍കോട് സ്വദേശികളായ സിമന്റ് ലോറിയുടെ ഡ്രൈവര്‍ മഹേന്ദ്ര പ്രസാദ്, ക്ലീനര്‍ വര്‍ഗീസ് എന്നിവരെ ഇന്നലെ തന്നെ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. അപകടത്തില്‍ വര്‍ഗീസിന്റെ കാലിന് പൊട്ടലുണ്ട്. മഹേന്ദ്ര പ്രസാദിന് കാര്യമായ പരുക്കില്ല. ഇരുവരും മണ്ണാര്‍ക്കാട് മദര്‍ കെയര്‍ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുത്തപ്പോള്‍ ബ്രേക്ക് ചവിട്ടിയെങ്കിലും വാഹനം നിയന്ത്രിക്കാനായില്ലെന്നും റോഡില്‍ തെന്നലുണ്ടായിരുന്നുവെന്നുമാണ് ഡ്രൈവറുടെ മൊഴി. ചാറ്റല്‍ മഴയും റോഡിലെ തെന്നലും കാരണം വാഹനം നിയന്ത്രിക്കാനായില്ലെന്നും ഡ്രൈവര്‍ മൊഴി നല്‍കിയിട്ടുണ്ട്.

ഇരുവരുടെയും രക്ത സാമ്പിളുകള്‍ ഉള്‍പ്പെടെ പരിശോധിക്കും. വാഹനം അമിത വേഗതയിലായിരുന്നോയെന്നും ഡ്രൈവര്‍ മദ്യപിച്ചിരുന്നോയെന്നും ഉള്‍പ്പെടെയുള്ള കാര്യം പരിശോധിക്കും. മറ്റൊരു വാഹനത്തിന് സൈഡ് കൊടുത്തപ്പോഴാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരമെന്ന് പൊലിസ് പറഞ്ഞു. 

ഇന്നലെ വൈകിട്ട് നാലുമണിയോടെയായിരുന്നു നാടിനെ കണ്ണീരിലാഴ്ത്തിയ അപകടം. സിമന്റ് കയറ്റിവന്ന ലോറി എതിരെ വന്ന മറ്റൊരുവാഹനത്തിലിടിച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. സ്‌കൂളില്‍നിന്ന് മടങ്ങാനായി ബസ് കാത്തുനിന്ന വിദ്യാര്‍ഥികളുടെ ദേഹത്തേക്കാണ് കൂറ്റന്‍ ചരക്കുലോറി മറിഞ്ഞത്. വിദ്യാര്‍ഥികളില്‍ മൂന്നുപേര്‍ സംഭവസ്ഥലത്തുവച്ചും ഒരാള്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹമാസിനെ ഇല്ലാതാക്കണമെന്ന് ആവര്‍ത്തിച്ച് നെതന്യാഹു;  അന്താരാഷ്ട്ര സേന ചെയ്തില്ലെങ്കില്‍ ഇസ്‌റാഈല്‍ ചെയ്യുമെന്ന് ഭീഷണി, വീണ്ടും ഗസ്സയില്‍ ആക്രമണത്തിനോ? 

International
  •  a day ago
No Image

ഇന്ധനവില കുറഞ്ഞു: അജ്മാനിൽ ടാക്സി നിരക്കും കുറച്ചു, പുതിയ നിരക്ക് നവംബർ 1 മുതൽ

uae
  •  a day ago
No Image

അശ്ലീല ആംഗ്യം കാണിച്ച പൊലിസുകാരന്റെ കോളറിന് കുത്തിപ്പിടിച്ച് വലിച്ചിഴച്ച് സ്റ്റേഷനിലെത്തിച്ച് യുവതി; സംഭവം വൈറൽ

crime
  •  a day ago
No Image

കോടീശ്വരിയാകാൻ സ്വന്തം മകനെ കൊന്നു; കാമുകനൊപ്പം ജീവിക്കാൻ അമ്മയുടെ ക്രൂരത

crime
  •  a day ago
No Image

 നവംബറില്‍ ക്ഷേമ പെന്‍ഷന്‍ 3600 രൂപ; വിതരണം 20 മുതല്‍

Kerala
  •  a day ago
No Image

ദുബൈ സ്റ്റുഡിയോ സിറ്റിയിലേക്കും, ഔട്ട്‌സോഴ്‌സ് സിറ്റിയിലേക്കും പെയ്ഡ് പാർക്കിം​ഗ് വ്യാപിപ്പിച്ച് പാർക്കിൻ; നിരക്കുകൾ അറിയാം

uae
  •  a day ago
No Image

സെഞ്ച്വറിയല്ല എനിക്ക് വലുത്, ഏറെ പ്രധാനം മറ്റൊരു കാര്യത്തിനാണ്: ജെമീമ റോഡ്രിഗസ്

Cricket
  •  a day ago
No Image

കോഴിക്കോട് നടുറോഡില്‍ ഏറ്റുമുട്ടി ബസ് ജീവനക്കാരും വിദ്യാര്‍ഥികളും; മാങ്കാവ്-പന്തീരാങ്കാവ് റൂട്ടില്‍ ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്

Kerala
  •  a day ago
No Image

നവംബർ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് യുഎഇ; പെട്രോൾ, ഡീസൽ വില കുറഞ്ഞു

uae
  •  a day ago
No Image

സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ഇനി കെ.എല്‍ -90;  പ്രത്യേക രജിസ്‌ട്രേഷന്‍, കെ.എസ്.ആര്‍.ടിക്ക് മാറ്റമില്ല

Kerala
  •  a day ago