ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ
തൃശ്ശൂർ: ഒല്ലൂരിലെ സ്വർണ്ണാഭരണ പണിശാലയിൽ നിന്നും 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ. വെസ്റ്റ് ബംഗാൾ പശ്ചിമ ബഥനിപൂർ സ്വദേശികളായ രവിശങ്കർ ഭട്ടാചാര്യ (28), അമിത് ഡോലെ (24) എന്നിവരെയാണ് ഒല്ലൂർ പൊലിസ് പിടികൂടിയത്. പ്രതികൾ വെസ്റ്റ് ബംഗാളിലെ പരഗൻസ് ജില്ലയിൽ ഒളിവിൽ കഴിയുകയായിരുന്നു. സെപ്തംബർ 28നാണ് അഞ്ചേരിയിൽ സ്വർണാഭരണ പണിശാല നടത്തുന്ന ബംഗാൾ സ്വദേശി സുജയ്ൻ്റെ സ്ഥാപനത്തിലേക്ക് പ്രതികൾ ജോലിക്ക് എത്തിയത്.
ഇരുപത് വർഷമായി അഞ്ചേരിയിൽ താമസിക്കുന്ന സുജയ് ഇവിടെ തന്നെയാണ് പണിശാല നടത്തുന്നത്. ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് തന്നെ പ്രതികൾ സ്വർണം കവർന്ന ശേഷം സ്വന്തം നാട്ടിലേക്ക് കടന്നു. വ്യാജ ആധാർ കാർഡ് ഉണ്ടാക്കി ജോലിക്ക് എത്തി സ്വർണം കവർന്ന ശേഷം ഒളിവിൽ പോകുന്ന രീതിയാണ് പ്രതികളുടേതെന്ന് പൊലിസ് പറഞ്ഞു. ബംഗാളിലെത്തിയാണ് പ്രതികളെ പൊലിസ് അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്ന് സ്വർണം കണ്ടെടുക്കാനായില്ല.
In a shocking incident, thieves who stole 37 Pawans of gold on their second day of work have been caught by the authorities, bringing an end to their brief but daring crime spree.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."