HOME
DETAILS

ആനന്ദിന്റെയും ശ്രുതിയുടെയും 'ദൗത്യം' വിജയം

  
backup
February 16 2017 | 05:02 AM

%e0%b4%86%e0%b4%a8%e0%b4%a8%e0%b5%8d%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86%e0%b4%af%e0%b5%81%e0%b4%82-%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af%e0%b5%81-2

പൊവ്വല്‍: ക്വിസ് മത്സരത്തില്‍ ആനന്ദിന്റെയും ശ്രുതിയുടെയും 'ദൗത്യം' ഇത്തവണയും വിജയത്തിലെത്തി. സര്‍വകലാശാല കലോത്സവത്തില്‍ ടീം നേടുന്ന തുടര്‍ച്ചായ രണ്ടാമത്തെ വിജയമാണിത്. സര്‍ സയ്യിദ് കോളജ് തളിപ്പറമ്പിന് ഇവരുടെ വിജയം അഭിമാനനേട്ടമായി. സ്‌കൂള്‍ കലോത്സവങ്ങളില്‍ നിരവധി വിജയങ്ങള്‍ കൊയ്ത ആനന്ദ് കഴിഞ്ഞ വര്‍ഷത്തെ ഇന്റര്‍ സര്‍വകലാശാല കലോത്സവത്തില്‍ ക്വിസ് മത്സരത്തില്‍ രണ്ടാംസ്ഥാനം നേടിയിരുന്നു. കോളജിലെ എം.എസ്.സി കെമിസ്ട്രി വിദ്യാര്‍ഥിനിയായ ശ്രുതി കവിതാരചനയിലും കഴിഞ്ഞ തവണ ഒന്നാം സ്ഥാനം നേടിയിരുന്നു. ഇത്തവണയും മത്സരിക്കുന്നുണ്ട്. പറശിനിക്കടവിലെ പ്രഭാകരന്‍ രാജിനി ദമ്പതികളുടെ മകനാണ് ആനന്ദ്. പഴയങ്ങാടിയിലെ സുധാകരന്‍ രാജശ്രീ ദമ്പതികളുടെ മകളാണ് ശ്രുതി.
പെയ്തിറങ്ങിയ ദുരന്തം കളിമണ്ണിലും
പൊവ്വല്‍: കാസര്‍കോടിന്റെ മണ്ണിലെത്തി കളിമണ്ണ് കൈയിലെടുക്കുമ്പോള്‍ ശംഭു നമ്പൂതിരിക്ക് ഉണ്ടാക്കുന്ന ശില്‍പത്തെ കുറിച്ച് രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല. വായന എന്ന വിഷയത്തില്‍ എന്‍ഡോസള്‍ഫാന്‍ വിഷമഴയുടെ ദുരിതത്തെ മെനഞ്ഞെടുത്തു. മൊറാഴ സ്റ്റംസ് കോളജിലെ ബിരുദ വിദ്യാര്‍ഥി സി.പി ശംഭു നമ്പൂതിരി. എന്‍ഡോസള്‍ഫാന്റെ ഭീകരത പത്രങ്ങളിലൂടെയും ദൃശ്യമാധ്യമങ്ങളിലൂടെയുമാണു ലോകമറിഞ്ഞത്. എന്നാല്‍ അത് ഒരുവായനക്കാരനിലൂടെ എങ്ങനെ വരച്ചുകാട്ടാമെന്നാണ് ശംഭു ഈ കളിമണ്‍ ശില്‍പത്തിലൂടെ തെളിയിക്കുന്നത്. മധ്യവയസ്‌ക്കന്‍ പുസ്തകം വായിക്കുമ്പോള്‍ തല ഉയര്‍ന്നു വരുന്ന കുട്ടിയുടെ രൂപമാണു ശില്‍പം. കാര്‍ട്ടൂണിലും കാരിക്കേച്ചറിലുമാണ് ശംഭുവിനു താല്‍പര്യം. കഴിഞ്ഞവര്‍ഷവും ഈവര്‍ഷവും സംസ്ഥാന കേരളോത്സവത്തില്‍ കാര്‍ട്ടൂണിലും കാരിക്കേച്ചറിലും ഒന്നാംസ്ഥാനം നേടിയിരുന്നു. പയ്യന്നൂര്‍ കാനം സ്വദേശിയും ചിത്രകലാധ്യാപകനുമായ സി.പി വാസുദേവന്‍ നമ്പൂതിരിയുടെ മകനാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  a minute ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  4 minutes ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  17 minutes ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  25 minutes ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  39 minutes ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  an hour ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  2 hours ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  2 hours ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  2 hours ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  3 hours ago