HOME
DETAILS

സ്വകാര്യ മേഖലയിലെ തൊഴില്‍ സമയം കുറക്കലിന് ശൂറാ കൗണ്‍സില്‍ അംഗീകാരം; ലക്ഷ്യം സ്വദേശികളെ ആകര്‍ഷിക്കല്‍

  
backup
February 09 2018 | 04:02 AM

gulf-09-02018-saudi1

 റിയാദ്: സഊദിയിലെ സ്വകാര്യ മേഖലയിലെ തൊഴില്‍ സമയം കുറക്കുന്നതുമായി ബന്ധപ്പെട്ട തൊഴില്‍ നിയമ പരിഷ്‌കരണത്തിന് പരമോന്നത സഭയയായ ശൂറ കൗണ്‍സില്‍ അംഗീകാരം നല്‍കി. മന്ത്രിസഭയാണ് ഇതില്‍ അന്തിതീരുമാനം കൈക്കൊള്ളുക. സ്വകാര്യ മേഖലയിലേക്ക് കൂടുതല്‍ സ്വദേശികളെ ആകര്‍ഷിക്കുന്നതിനാണ് പുതിയ നീക്കം.


 ആദ്യ ഘട്ടമായി സഊദി വല്‍ക്കരിക്കുന്ന തൊഴില്‍ മേഖലയില്‍ തൊഴില്‍ സമയം കുറക്കുന്ന കാര്യമായിരിക്കും മന്ത്രിസഭ പരിഗണിക്കുക. ആഴ്ചയില്‍ രണ്ടു ദിവസം അവധി നല്‍കുന്നതും പരിഗണനയിലുണ്ട്.

സമയം കുറക്കുന്നതോടെ ദിനേന എട്ടു മണിക്കൂര്‍ തോതില്‍  ആഴ്ചയില്‍ നാല്‍പത് മണിക്കൂര്‍ മാത്രമായി ജോലി സമയം ചുരുങ്ങും. രണ്ടു വര്‍ഷം മുന്‍പ് തന്നെ ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ തുടങ്ങിയിരുന്നുവെങ്കിലും സ്വകാര്യ മേഖല ഉടമകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് പിന്നീട് ചര്‍ച്ചകള്‍ വഴിമുട്ടുകയായിരുന്നു. ജോലി സമയം കുറയുന്നത് ഉല്‍പാദനത്തെ കാര്യമായി ബാധിക്കുമെന്നാണ് സ്വകാര്യ മേഖല ഉടമകളുടെ വാദം.  നിലവില്‍ സര്‍ക്കാര്‍ മേഖലയില്‍ അഞ്ചു ദിവസം ജോലിയും ഭൂരിഭാഗം സ്വകാര്യ മേഖലകളില്‍ ആറു ദിവസം ജോലിയുമാണ് നിലവിലുള്ളത്. ഇതാണ് സ്വകാര്യ മേഖലയിലേക്ക് സ്വദേശികളെ അകറ്റുന്നതെന്നാണ് കണ്ടെത്തല്‍.
      
അതേസമയം, തൊഴിലാളികളുടെ പ്രൊബേഷന്‍ സമയം ദീര്‍ഘിപ്പിക്കാന്‍ തൊഴിലാളികളുടെ കൂടി സമ്മതം വേണമെന്ന് തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. തൊഴിലാളികളുടെ പ്രൊബേഷന്‍ കാലസമയം മൂന്ന് മാസമാണ്. ആവശ്യമെങ്കില്‍ തൊഴിലുടമകള്‍ക്ക് ഇത് ആറു മാസം വരെ ദീര്‍ഘിപ്പിക്കാം. എന്നാല്‍, തൊഴിലാളികയുടെ സമ്മതം ഇതിനാവശ്യമാണെന്നു മന്ത്രാലയം അധികൃതര്‍ വ്യക്തമാക്കി. ഇക്കാലയളവില്‍ തൊഴിലാളി പ്രകടനം കാഴ്ച്ചവെക്കുന്നില്ലെങ്കില്‍ വീണ്ടും ഇതേ അടിസ്ഥാനത്തില്‍ തൊഴിലുടമക്ക് പ്രൊബേഷന്‍ സമയം നല്‍കാവുന്നതാണെന്നും മന്ത്രാലയം വ്യക്തമാക്കി.  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം; നിർമാണ തൊഴിലാളിക്ക് ഗുരുതര പരുക്ക്

Kerala
  •  a few seconds ago
No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  11 minutes ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  an hour ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  an hour ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  2 hours ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  2 hours ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  2 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  4 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  4 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  4 hours ago