HOME
DETAILS
MAL
ബാര്‍ കോഴ കേസില്‍ കെ.എം മാണിക്കെതിരായ റിപ്പോര്‍ട്ട് ഇന്ന് വിജിലന്‍സ് കോടതിയില്‍
backup
February 16 2017 | 06:02 AM
തിരുവനന്തപുരം; മുന്‍ ധനമന്ത്രി കെ.എം മാണിക്കെതിരായ ബാര്‍കോഴക്കേസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് വിജിലന്‍സ് ഇന്ന് കോടതിയില്‍ സമർപ്പിക്കും .
കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ കേസിന്റെ അന്വേഷണ പുരോഗതിയെ കുറിച്ചുള്ള റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി വിജിലന്‍സിനോട് നിര്‍ദ്ദേശിച്ചിരുന്നു.
ജനുവരി 30ന് തുടരന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാനായിരുന്നു കോടതി നിര്‍ദ്ദേശം. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥന് അവധിയിലാണെന്നും പുതിയ അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കാന്‍ സമയം അനുവദിക്കണമെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥന് അവധിയില്‍ പോകാന്‍ ഇടയാക്കിയ സാഹചര്യം ഉള്‍പ്പെടെ വിശദീകരിക്കാനാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി ഡയറക്ടര്‍ക്ക് ഇപ്പോള്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."