കോട്ടമല ഭൂമിതട്ടിപ്പ് രാമപുരം വില്ലേജ് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി
പാലാ: കോട്ടമലയിലെ 72 ഏക്കര്‍ ഭൂമി രേഖകളില്‍ കൃത്രിമം കാണിച്ച് പാറമട ലോബിയ്ക്ക് വില്‍പ്പന നടത്തിയ വില്ലേജ് ഓഫിസറുടേയും റവന്യു ഉദ്യോഗസ്ഥരുടേയും നടപടിയില്‍ പ്രതിക്ഷേധിച്ച് നാട്ടുകാര്‍ രാമപുരം വില്ലേജ് ഓഫിസിലേയ്ക്ക് മാര്‍ച്ച് നടത്തി. ഭൂപരിഷ്‌കരണ നടപടികളുടെ ഭാഗമായി പിടിച്ചെടുത്ത മിച്ചഭൂമി പാവപ്പെട്ട തദ്ദേശവാസികളായ 70 പേര്‍ക്ക് പട്ടയവും, കൈവശവും നല്‍കുന്നതിന് വേണ്ടി ലിസ്റ്റ് ചെയ്തിരിക്കുന്നത് ഇവര്‍ അറിയാതെ രാമപുരം വില്ലേജ് ഓഫിസറും, മീനച്ചില്‍ താലൂക്ക് ഓഫിസിലെ റവന്യു ഉദ്യോഗസ്ഥരും ചേര്‍ന്ന് കൃത്രിമ രേഖകള്‍ ചമച്ച് പാറമട ലോബിയ്ക്ക് വില്‍പ്പന നടത്തുകയായിരുന്നു. ഈ ആധാരം റദ്ധ്‌ചെയ്ത് സ്ഥലങ്ങള്‍ യധാര്‍ത്ഥ അവകാശികളായ 70 പേര്‍ക്കും നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് നാട്ടുകാരുടേയും കോട്ടമല സംരക്ഷണ സമിതിയുടേയും ആഭിമുഖ്യത്തില്‍ മാര്‍ച്ച് സംഘടിപ്പിച്ചത്.
കോട്ടമലയില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുയര്‍ത്തിക്കൊണ്ട് വന്‍കിട പാറമടയും ക്രഷര്‍ യൂനിറ്റും ആരംഭിക്കുവാനുള്ള പാറമട ലോബിയുടെ ശ്രമങ്ങള്‍ക്കെതിരേ ജനകീയ പ്രക്ഷോഭങ്ങള്‍ നടന്നുവരുന്നതിനിടെയാണ് ഭൂമിതട്ടിപ്പ് പുറത്ത് വരുന്നത്. രാമപുരം പഞ്ചായത്ത് ജങ്ഷനില്‍ നിന്നും ആരംഭിച്ച പ്രതിക്ഷേധ മാര്‍ച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് കിഴക്കേക്കര ഉദ്ഘാടനം ചെയ്തു. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് ആളുകള്‍ പങ്കെടുത്ത മാര്‍ച്ച് വില്ലേജ് ഓഫിസിന് സമീപം രാമപുരം പൊലിസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍. ബാബുക്കുട്ടന്റെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞു.
പാലാ, രാമപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ, ഉദ്യോഗസ്ഥ കൂട്ടുകെട്ടും അഴിമതിയുമാണ് കോട്ടമലയിലെ പാവങ്ങളുടെ ഭൂമി തട്ടിയെടുത്ത് പാറമട ലോബിയ്ക്ക് വില്‍പ്പന നടത്തുവാന്‍ ഇടയാക്കിയതെന്നും, പാലാ താലൂക്ക് ഓഫിസിലെ ഉന്നത റവന്യു ഉദ്യോഗസ്ഥരും ചേര്‍ന്ന് റവന്യൂ രേഖകള്‍ അട്ടിമറിയ്ക്കാന്‍ ശ്രമിക്കുകയാണെന്നും സമരസമിതി നേതാവ് ഫാ. തോമസ് ആയിലുക്കുന്നേല്‍ പറഞ്ഞു.
രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ്, കോട്ടയം ജില്ലാ ഡി.സി.സി. ജനറല്‍ സെക്രട്ടറി സി.റ്റി. രാജന്‍, ബി.ജെ.പി. നിയോജകമണ്ഡലം പ്രസിഡന്റ് സോമശേഖരന്‍ തച്ചേട്ട്, സി.പി.എം. ലോക്കല്‍ സെക്രട്ടറി എം.റ്റി. ജാന്റീഷ്, പയസ് രാമപുരം, ജനതാദള്‍ നേതാവ് പീറ്റര്‍ പന്തലാനി, സി.പി.എം.എല്‍. ഇടുക്കി ജില്ലാ സെക്രട്ടറി ബാബു, എ.എ.പി. നേതാവ് ജോബി മുണ്ടക്കയം, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ മത്തച്ചന്‍ പുതിയിടത്തുചാലില്‍, എം.പി. ശ്രീനിവാസ്, എം.ഓ. ശ്രീക്കുട്ടന്‍, ജീനസ് നാഥ്, ജെമിനി സിന്നി, സോണി ജോണി, സെല്ലി ജോര്‍ജ്ജ്, അരുണ്‍ ബേബി, സമരസമിതി നേതാക്കന്‍മാരായ പ്രമോദ് കൈപ്പിരിയ്ക്കല്‍, സഞ്ചു നെടുംകുന്നേല്‍, സോണി കമ്പകത്തുങ്കല്‍, വില്‍സണ്‍ പുതിയകുന്നേല്‍, തോമസ് ഉപ്പുമാക്കല്‍, ഷാജി പൊരുന്നയ്ക്കല്‍, കെ.കെ. ബാബു ഇടപ്പാട്ട്, സുകുമാരന്‍ കഴന്നുകണ്ടത്തില്‍, മോഹനന്‍ താഴത്തിടപ്പാട്ട്, ബെന്നി കുളക്കാട്ടോലിയ്ക്കല്‍, ജയപ്രകാശ് ഇലഞ്ഞിപ്പാറയില്‍, ശ്രീനിവാസന്‍ കൊച്ചുവേലിക്കകത്ത്, ജോഷി വേങ്ങയ്ക്കല്‍, ജോഷി കുമ്പളത്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."