മാര്‍ക്ക് നേടാന്‍ ഓര്‍ത്തുവയ്ക്കാം
ഡിഫ്യൂഷന്‍: വാതകങ്ങള്‍ തമ്മില്‍ക്കൂടിച്ചേരുന്നതിനുള്ള കഴിവാണ് ഡിഫ്യൂഷന്‍
ഉള്‍പ്രേരകങ്ങള്‍: രാസപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയും സ്വയം രാസമാറ്റത്തിനു വിധേയമാകാതെ രാസമാറ്റം സൃഷ്ടിക്കുകയും ചെയ്യുന്നവയാണ് ഉള്‍പ്രേരകങ്ങള്‍
മോളിക്യൂലാര്‍ മാസ്: തന്മാത്രയിലെ മുഴുവന്‍ ആറ്റങ്ങളുടേയും ഗ്രാം. ആറ്റോമിക മാസിന്റെ ആകെ തുകയാണിത്.
22.4 ലിറ്റര്‍: എസ്.ടി.പി.യിലുള്ള ഏതൊരുവാതകത്തിന്റേയും മോളാര്‍ വ്യാപ്തം 22.4 ലിറ്റര്‍ ആണ്.
മോള്‍ സങ്കല്‍പ്പനവും സമീകൃത രാസസമവാക്യവും
CH4+2O2 g CO2+2H20
ഒരു മോള്‍ മീഥെയ്ന്‍ വായുവില്‍ പൂര്‍ണമായി ജ്വലിക്കാന്‍ രണ്ടുമോള്‍ ഓക്‌സിജന്‍ വേണം. ജ്വലനഫലമായി ഒരു മോള്‍ കാര്‍ബണ്‍ഡൈ ഓക്‌സൈഡും രണ്ട് മോള്‍ ജലവും (നീരാവി)ലഭ്യമാകുന്നു. ഈ രാസസമവാക്യത്തിലെ മോള്‍ അളവുകളെ ഗ്രാമിലേക്ക് മാറ്റാം
സമവാക്യ പ്രകാരംമീഥെയ്ന്‍
കാര്‍ബണിന്റെ ആറ്റോമിക് മാസ് = 12 ഗ്രാം
ഹൈഡ്രജന്റെ ആറ്റോമിക് മാസ് = 1 ഗ്രാം
നാല് ഹൈഡ്രജന്‍ ഉള്ളതിനാല്‍ ഇവിടെ 4 ത 1
അങ്ങനെ വരുമ്പോള്‍
1ഃ 12(ഇ) + 4ഃ1(ഒ4)= 16 ഗ്രാം
(ഒരു മോള്‍ മീഥെയ്ന്‍ പതിനാറ് ഗ്രാം )
ഓക്‌സിജന്‍
ഓക്‌സിജന്റെ ആറ്റോമിക് മാസ് =16 ഗ്രാം
ഇവിടെ ദ്വയാറ്റോമികമായതിനാല്‍ =32 ഗ്രാം
രണ്ട് മോള്‍ ദ്വയാറ്റോമിക ഓക്‌സിജന്‍ 64 ഗ്രാം
2ഃ 32(ഛ2) =64
കാര്‍ബണ്‍ഡൈ ഓക്‌സൈഡ്
കാര്‍ബണിന്റെ ആറ്റോമിക് മാസ് =12
ദ്വയാറ്റോമിക ഓക്‌സിജന്റെ ആറ്റോമിക് മാസ് =32
1ഃ 12(ഇ) + 1ഃ32(ഛ2)= 48
ഒരു മോള്‍ കാര്‍ബണ്‍ഡൈ ഓക്‌സൈഡ് = 48 ഗ്രാം
ജലം(നീരാവി)
ദ്വയാറ്റോമിക ഹൈഡ്രജന്റെ ആറ്റോമിക് മാസ് =2
ഓക്‌സിജന്റെ ആറ്റോമിക് മാസ് =16
ഇവിടെ രണ്ട് മോള്‍ ദ്വയാറ്റോമിക ഹൈഡ്രജനും (2ഃ2(ഒ2)=4)
രണ്ട് മോള്‍ ഏകാറ്റോമിക ഓക്‌സിജനും ((2ഃ16(ഛ)=32) ഉണ്ട്
രണ്ട് മോള്‍ ജലം =36 ഗ്രാം
ആറ്റത്തിന്റെ വലിപ്പം
പിരിയഡില്‍ ഇടതു ഭാഗത്തുനിന്നു വലതു ഭാഗത്തേക്കു പോകുന്നതിനനുസരിച്ച് ആറ്റത്തിന്റെ വലിപ്പം കൂടുന്ന രീതിയിലാണ് പിരിയോഡിക് ടേബിള്‍ ക്രമീകരിച്ചിട്ടുള്ളത്. ഗ്രൂപ്പില്‍ മുകളില്‍നിന്നു താഴേക്കു വരുന്നതിനനുസരിച്ചും വലുപ്പം കൂടും. അതായത് ആറ്റങ്ങളിലെ ഷെല്ലുകള്‍ക്കനുസരിച്ചാണ് ആറ്റത്തിന്റെ വലുപ്പം കൂടുന്നതും കുറയുന്നതും.
കോളങ്ങളും പിരിയഡുകളും
താഴേക്കു പോകുന്ന മൂലകങ്ങളുടെ കൂട്ടത്തെയാണ് ഗ്രൂപ്പുകള്‍ എന്നു വിളിക്കുന്നത്. പതിനെട്ട് ഗ്രൂപ്പുകളായാണ് ഇവയുള്ളത്. ഒരേ ഗ്രൂപ്പിലുള്ളവരുടെ സ്വഭാവം ഏകദേശം ഒരു പോലെയായിരിക്കും .ഇടതുഭാഗത്തുനിന്ന് വലതു ഭാഗത്തേക്ക് കാണുന്ന ഏഴ് വരികളാണ് പിരിയഡുകള്‍
ഡി ബ്ലോക്ക് മൂലകങ്ങളുടെ സവിശേഷതകള്‍
തിരശ്ചീന സാദൃശ്യം
ഡി സബ് ഷെല്ലുകളിലുളള ഇലക്ട്രോണ്‍ പൂരണം
വ്യത്യസ്ത ഓക്‌സീകരണാവസ്ഥ
നിറമുളള സംയുക്തങ്ങളുണ്ടാക്കുന്നു
അയോണിക ഊര്‍ജം
വാതകാവസ്ഥയിലുള്ള സ്വതന്ത്ര ആറ്റത്തിന്റെ ബാഹ്യതമ ഷെല്ലില്‍നിന്ന് ഇലക്ട്രോണിനെ നീക്കം ചെയ്യാനാവശ്യമായ ഊര്‍ജമാണിത്. ഗ്രൂപ്പില്‍നിന്ന് താഴേക്കു വരുന്തോറും അയോണിക ഊര്‍ജ്ജം കുറയുന്നു. പിരിയഡില്‍ ആറ്റോമിക നമ്പര്‍ കൂടുന്നതിനനുസരിച്ച് കൂടുന്നു.
ലോഹങ്ങള്‍- ജലം, ആസിഡ്
എന്നിവയുമായുള്ള പ്രവര്‍ത്തനം
ജലവുമായി ലോഹങ്ങളുടെ പ്രവര്‍ത്തനത്തില്‍ സോഡിയം തീവ്രമായും മഗ്നീഷ്യം സാവധാനത്തിലും പ്രവര്‍ത്തിക്കുന്നു. അയണ്‍ കോപ്പര്‍ എന്നിവ ജലവുമായി (തണുത്ത ജലം) പ്രവര്‍ത്തിക്കുന്നില്ല. മഗ്നീഷ്യം ആസിഡുമായി തീവ്രമായും ഇരുമ്പ് സാവധാനത്തിലും പ്രവര്‍ത്തിക്കുന്നു. കോപ്പര്‍ പ്രവര്‍ത്തിക്കുന്നില്ല.
അയിര്
ഏറ്റവും ലാഭകരമായി ഒരു ലോഹം വേര്‍തിരിച്ചെടുക്കാന്‍ സാധിക്കുന്ന ധാതുവിനെ ആ ലോഹത്തിന്റെ അയിര് എന്നുപറയുന്നു.ഇരുമ്പിന്റെ അയിരാണ് ഹേമറ്റൈറ്റ് . അലൂമിനിയത്തിന്റെ അയിര് ബോക്‌സൈറ്റ്
സ്ലാഗ്
ഗാങ്്(മാലിന്യം)നീക്കം ചെയ്യാന്‍ ഫ്‌ളെക്‌സുകള്‍ ഉപയോഗിക്കുന്നു. ഗാങും ഫ്‌ളെക്‌സും ചേര്‍ന്നുള്ള വസ്തുക്കളാണ് സ്ലാഗ്
ഉഭയദിശാപ്രവര്‍ത്തനം
ഒരേ സമയം ഇരു ദിശകളിലേക്കും നടക്കുന്ന രാസപ്രവര്‍ത്തനങ്ങളാണ് ഉഭയദിശാപ്രവര്‍ത്തനം. അഭികാരകങ്ങള്‍ ഉല്‍പ്പന്നങ്ങളാകുന്ന പ്രവര്‍ത്തനങ്ങളാണ് പുരോപ്രവര്‍ത്തനം. ഉല്‍പ്പന്നങ്ങള്‍ അഭികാരകങ്ങളാകുന്നത് പശ്ചാത്പ്രവര്‍ത്തനം
ശോഷകാരകങ്ങള്‍
രാസപരമല്ലാതെ ചേര്‍ന്ന ജലകണികകളെ ആഗിരണം ചെയ്ത് വാതകങ്ങളെ ഈര്‍പ്പരഹിതമാക്കാന്‍ കഴിയുന്നവയാണ് ശോഷകാരകങ്ങള്‍. സള്‍ഫ്യൂരിക് ആസിഡ്,സിലിക്കാ ജെല്‍ തുടങ്ങിയവയാണ് ഉദാഹരണം.
അമോണിയ
ഹൈഡ്രജനും നൈട്രജനും ചേര്‍ന്നുള്ള സംയുക്തം.സാധാരണയായി വാതക രൂപത്തിലാണ് കാണപ്പെടുന്നത്. രൂക്ഷഗന്ധമുള്ള നിറമില്ലാത്ത വാതകമാണിത്. വെള്ളത്തില്‍ നന്നായി ലയിക്കുന്ന ഈ വാതകത്തിന് വായുവിനേക്കാള്‍ സാന്ദ്രത കുറവാണ്.
ഐസോമറുകള്‍
ഒരേ മോളിക്യുലാര്‍ വാക്യവും വ്യത്യസ്ത ഘടനാവാക്യവും ഉള്ള സംയുക്തങ്ങള്‍
നാമകരണം ചെയ്യുമ്പോള്‍
ഏറ്റവും നീളം കൂടിയ കാര്‍ബണ്‍ ചെയിനിനെ കണ്ടെത്തുക
ശാഖകള്‍ക്ക് ഐന്‍് പകരം ഐല്‍ എന്നു ചേര്‍ക്കുക
ശാഖകള്‍ക്ക് കുറഞ്ഞ സ്ഥാനസംഖ്യ നല്‍കുക
ഒരേ ഇനം ശാഖകളാണെങ്കില്‍ ഡൈ,ട്രൈ,ട്രെട്രാ എന്ന് ഉപയോഗിക്കുക
വ്യത്യസ്ത ഇനമാണെങ്കില്‍ ഇംഗ്ലീഷ് അക്ഷരമാല ക്രമം പിന്തുടരുക
ആല്‍ക്കീനാണെങ്കില്‍ ദ്വിബന്ധനമുള്ള കാര്‍ബണ്‍ ആറ്റത്തിന് ചെറിയ സംഖ്യ നല്‍കണം
ചെയിന്‍ ഐസോമറുകള്‍
കാര്‍ബണ്‍ ചെയിനിന്റെ ഘടനയില്‍ വ്യത്യാസമുള്ള ഐസേമെറുകളെയാണ് ചെയിന്‍ ഐസോമെറുകള്‍ എന്നു വിളിക്കുന്നത്.
ഫങ്ഷണല്‍ ഐസോമര്‍
വ്യത്യസ്ത ഫങ്ഷണല്‍ ഗ്രൂപ്പുകള്‍ അടങ്ങിയ ഐസോമറുകളാണ് ഇവ. എഥനോളും മീഥോക്‌സി മീഥെയ്‌നും ഉദാഹരണം.
പൊസിഷന്‍ ഐസോമെറിസം
ഫങ്ഷണല്‍ ഗ്രൂപ്പുകളുടെ സ്ഥാനം വ്യത്യാസപ്പെടുന്ന ഐസോമറുകളാണ് പൊസിഷന്‍ ഐസോമറിസം.
പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാം
റീസൈക്കിള്‍ (പുനരുല്‍പ്പാദനം)
റീയൂസ് (വീണ്ടും ഉപയോഗിക്കുക)
റെഫ്യൂസ് (നിരാകരിക്കുക)
എന്നിവയാണ് പ്ലാസ്റ്റിക് ഉപയോഗനിയന്ത്രണത്തിന്റെ മൂന്ന് മാര്‍ഗ്ഗങ്ങള്‍. ഉപയോഗശേഷം ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ ഉപയോഗിച്ച് വീണ്ടും പ്ലാസ്റ്റിക് ഘടകങ്ങള്‍ ഉല്‍പ്പാദിപ്പിക്കുക എന്നതാണ് റീ സൈക്കിള്‍. ഒറ്റത്തവണ ഉപയോഗത്തിനു ശേഷം ഉപേക്ഷിക്കേണ്ട പ്ലാസ്റ്റിക് വസ്തുക്കള്‍ക്ക് പകരം ദീര്‍ഘകാലം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ തിരഞ്ഞെടുക്കുന്ന രീതിയാണ് റീയൂസ്. ആവശ്യത്തിന് മാത്രം പ്ലാസ്റ്റിക് വസ്തുക്കള്‍ ഉപയോഗിക്കുകയും അല്ലാത്തപ്പോള്‍ നിരാകരിക്കുകയും ചെയ്യുന്നതാണ് റെഫ്യൂസ്.
വിവിധ തരം ഗ്ലാസുകള്‍
ഹാര്‍ഡ് ഗ്ലാസ്
സിലിക്ക, പൊട്ടാസ്യം കാര്‍ബണേറ്റ്,കാല്‍സ്യം കാര്‍ബണേറ്റ് എന്നിവ ഉപയോഗിച്ചാണ് ഹാര്‍ഡ് ഗ്ലാസ് നിര്‍മിക്കുന്നത്.
ഒപ്റ്റിക് ഗ്ലാസ്
സിലിക്ക,പൊട്ടാസ്യം കാര്‍ബണേറ്റ്, ലെഡ് ഓക്‌സൈഡ്,സോഡിയം കാര്‍ബണേറ്റ് എന്നിവ ചേര്‍ത്താണ് ഒപ്റ്റിക് ഗ്ലാസ് നിര്‍മിക്കുന്നത്. കണ്ണടകള്‍, ലെന്‍സുകള്‍ എന്നിവയുടെ നിര്‍മാണത്തിനായി ഇവ ഉപയോഗിക്കുന്നു
സേഫ്റ്റി ഗ്ലാസ്
വാഹനങ്ങളുടെ ചില്ലുകളില്‍ ഉപയോഗപ്പെടുത്തുന്ന ഗ്ലാസുകളാണ് സേഫ്റ്റി ഗ്ലാസ് എന്ന് അറിയപ്പെടുന്ന ടെംപേര്‍ഡ് ഗ്ലാസ്. ഒന്നിലധികം ഗ്ലാസ് പ്ലേറ്റുകള്‍ക്കിടയില്‍ പ്ലാസ്റ്റിക് അനുബന്ധ ഷീറ്റുകള്‍വച്ച് ചൂടാക്കിയാണ് സേഫ്റ്റി ഗ്ലാസ് നിര്‍മിക്കുന്നത്
ഗ്ലാസും നിറങ്ങളും
ഗ്ലാസില്‍ നിറങ്ങളുണ്ടാക്കാന്‍ വിവിധ തരം രാസവസ്തുക്കള്‍ ചേര്‍ക്കാറുണ്ട്. ചുവപ്പുനിറത്തിന് അയേണ്‍ ഓക്‌സൈഡ്, പച്ച നിറത്തിന് കോപ്പര്‍ ഓക്‌സൈഡ്, നീല നിറത്തിന് കോബോള്‍ട്ട് ഓക്‌സൈഡ്, മഞ്ഞ നിറം യുറേനിയം ഓക്‌സൈഡ്, ഓറഞ്ച് കലര്‍ന്ന ചുവപ്പിന് സില്‍വര്‍ ഹാലൈഡ്, പാല്‍ നിറത്തിന് ആന്റി മണിയും ടിന്‍ ഓക്‌സൈഡും വയലറ്റ് നിറത്തിന് മഗ്നീഷ്യം ഓക്‌സൈഡ്, കടുംമഞ്ഞ നിറത്തിന് കാഡ്മിയം സള്‍ഫൈഡ്, ബ്രൗണ്‍ നിറത്തിന് സെറിക് ഓക്‌സൈഡ് തുടങ്ങിയ വിവിധ തരം നിറങ്ങളുപയോഗിക്കുന്നു.
ഗ്രീന്‍ കെമിസ്ട്രി
രാസമാലിന്യങ്ങളുണ്ടാകാത്ത രീതിയില്‍ രാസവസ്തുക്കള്‍ നിര്‍മിക്കുക, പ്രകൃതിക്കും മനുഷ്യനും ദോഷകരമല്ലാത്ത രാസവസ്തുക്കള്‍ ഉപയോഗിച്ചുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാന്‍ ശ്രദ്ധിക്കുക, ഫലപ്രദമായ ഉള്‍പ്രേരകങ്ങളെ ഉപയോഗപ്പെടുത്തി രാസമാലിന്യം കുറയ്ക്കുക, ഉല്‍പ്പന്നങ്ങള്‍ക്ക് വിഘടനശേഷി ലഭിക്കുന്ന രീതിയില്‍ ഡിസൈന്‍ ചെയ്യുക തുടങ്ങിയ തത്വങ്ങള്‍ പാലിച്ച് രാസകീടനാശിനികള്‍ക്ക് പകരം ജൈവകീടനാശിനികള്‍, രാസഡിറ്റര്‍ജെന്റുകള്‍ക്ക് പകരം ഹരിത ഡിറ്റര്‍ജെന്റുകള്‍, സ്വയം പ്രതിരോധ ശേഷി നേടിയ ട്രാന്‍സ്‌ജെനിക് സസ്യങ്ങള്‍, മാലിന്യം ഭക്ഷിക്കുന്ന ബാക്ടീരിയകള്‍, കൃത്രിമ നിറങ്ങള്‍ക്ക് പകരം പ്രകൃതിജന്യ നിറങ്ങള്‍, ഹൈഡ്രജന്‍ ഫ്യൂവല്‍സെല്ലുകള്‍ തുടങ്ങിയവ നിര്‍മിച്ച് പ്രകൃതിക്ക് ദോഷകരമല്ലാത്ത ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുകയാണ് ഗ്രീന്‍ കെമിസ്ട്രിയുടെ ലക്ഷ്യം.
മരുന്നുകള്‍ -വിഭാഗങ്ങള്‍
അനാള്‍ ജസിക്ക് (അിമഹഴലശെര): ശരീരത്തിലെ വേദനകുറക്കാന്‍ ഉപയോഗിക്കുന്നവയെല്ലാം ഈ വിഭാഗത്തില്‍പെടുന്നു. ഉദാ. ആസ്പിരിന്‍
ആന്റി പൈററ്റിക്ക് (അിശേു്യൃലശേര)െ: ശരീരതാപനില കുറയ്ക്കാനുപയോഗിക്കുന്നു. ഉദാ. പാരസെറ്റമോള്‍
ആന്റി സെപ്റ്റിക്ക് (അിശേലെുശേര)െ: ശരീരത്തിലെ കോശങ്ങള്‍ക്ക് കേടുണ്ടാക്കാതെ സൂക്ഷ്മാണുക്കളെ നശിപ്പിക്കാനാണ് ഇവ ഉപയോഗിക്കുന്നത്. ഉദാ. ഡെറ്റോള്‍
ആന്റി ബയോട്ടിക്ക് (അിശേയശീശേര): രോഗാണുക്കളെ നശിപ്പിക്കാനും അവയുടെ വളര്‍ച്ച തടയാനും. ഉദാ. അമോക്‌സിലിന്‍
അന്റാസിഡ് (അിമേരശറ): അസിഡിറ്റി കുറയ്ക്കാനുപയോഗിക്കുന്നു. ഉദാ. ഒമിപ്രാസോള്‍
ഒ.ടി.സി (ഛ്‌ലൃ ഠവല ഇീൗിലേൃ): ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരമല്ലാതെ സ്വയം ചികില്‍സയുടെ ഭാഗമായി മരുന്നുഷോപ്പില്‍നിന്നു വാങ്ങുന്ന മരുന്നുകളെയാണ് ഇങ്ങനെ വിളിക്കുന്നത്. പെയിന്‍ കില്ലറുകള്‍, ഉറക്കമില്ലായ്മക്കുള്ള സെഡാറ്റീവ്‌സ്, അസിഡിററിക്കുള്ള അന്റാസിഡുകള്‍, ചുമയ്ക്കുള്ള കഫ് സിറപ്പുകള്‍,വിറ്റാമിന്‍ ഗുളികകള്‍ തുടങ്ങിയവ ഇതില്‍പ്പെടുന്നു
സിമന്റ്
സിമന്റ് ജലവുമായി ചേര്‍ന്ന് ഉറച്ചുകട്ടിയാകുന്ന പ്രവര്‍ത്തനമാണ് സെറ്റിങ്.
വിവിധ തരം സിമന്റുകള്‍
പോര്‍ട്ട് ലാന്റ് സിമന്റ് (കാല്‍സ്യം കാര്‍ബണേറ്റ്,സിലിക്കേറ്റ്,ജിപ്‌സം)
ഹൈഅലൂമി (ചുണ്ണാമ്പ് കല്ല് ബോക്‌സൈറ്റ്)
സ്‌പെഷ്യല്‍ സിമന്റ്: (ഉയര്‍ന്ന അളവില്‍ അലൂമിന ചേര്‍ക്കുന്നു.അഞ്ചു മിനുട്ട് തൊട്ടു മുപ്പത് മിനുട്ടിനുള്ളില്‍ സെറ്റിംഗ് പൂര്‍ത്തിയാകുന്നു.)
സൂപ്പര്‍ സള്‍ഫേറ്റ് സിമന്റ് : (ബ്ലാസ്റ്റ് ഫര്‍ണസില്‍നിന്നു ലഭിക്കുന്ന സ്ലാഗും കാല്‍സ്യം സള്‍ഫേറ്റും നിര്‍മാണത്തിന് വേണ്ടി ഉപയോഗിക്കുന്നു.അണക്കെട്ടുകളുടെ നിര്‍മാണത്തിനായി ഉപയോഗിക്കുന്നു.)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."