കെ.എസ്.ആര്.ടി.സി. സര്‍വിസുകള്‍ തകര്‍ക്കാനുള്ള നീക്കത്തിനെതിരേ ഒപ്പ് ശേഖരണം
രാമപുരം: പാലാ ഡിപ്പോയില്‍ നിന്നും ലാഭകരമായി നടത്തിവരുന്ന സര്‍വിസുകള്‍ ചില ഉദ്യോഗസ്ഥര്‍ സ്വകാര്യ ബസ് മുതലാളിമാരുമായി ഒത്തുകളിച്ച് നിര്‍ത്തലാക്കിയതിനെതിരേ നാട്ടുകാര്‍ രംഗത്ത്. ചില സ്വകാര്യ ബസുകളുടെ കളക്ഷനെ ബാധിക്കുന്ന തരത്തില്‍ രാമപുരത്തേയ്ക്കുള്ള ട്രിപ്പുകളാണ് നിര്‍ത്താലാക്കുകയോ സമയമാറ്റം വരുത്തുകയോ ചെയ്തിരിക്കുന്നത് അമ്പത് വര്‍ഷമായി നിലവിലുണ്ടായിരുന്ന സര്‍വിസുകള്‍ പോലും നിര്‍ത്തലാക്കിയവയില്‍ പെടും.
ചില സര്‍വിസുകള്‍ സ്വകാര്യ ബസുകള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ സമയമാറ്റങ്ങളും വരുത്തിയിട്ടുണ്ട്. ഇതിനെതിരേ നാട്ടുകാര്‍ വകുപ്പ് മന്ത്രിയ്ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കുന്നതിന് ഒപ്പ് ശേഖരണം നടത്തി വരികയാണ്. ഗതാഗത മന്ത്രി, ജോസ് കെ. മാണി എം.പി, കെ.എം മാണി എം.എല്‍.എ, കെ.എസ്.ആര്.ടി.സി. മാനേജിങ് ഡയറക്ടര്‍, എ.റ്റി.ഓ. പാലാ എന്നിവര്‍ക്കും പരാതി നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."