എസ്.കെ.എസ്.എസ്.എഫ് ലീഡേഴ്സ് പാര്‍ലമെന്റ്: രജിസ്ട്രേഷന് ഇന്ന് അവസാനിക്കും
കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് അംഗത്വ പ്രചാരണത്തിന് സമാപനം കുറിച്ചുകൊണ്ട് നടക്കുന്ന'വിവിസേ 18' - ലീഡേഴ്സ് പാര്‍ലമെന്റിലേക്കുള്ള രജിസ്ട്രേഷന് ഇന്ന് അവസാനിക്കും. ഇന്ന് വൈകിട്ട് അഞ്ചിന് മുന്‍പായി ംംം.ീൃഴമില.േസെളൈ.ശി എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണ് പ്രതിനിധി സമ്മേളനത്തില്‍ പ്രവേശനം ലഭിക്കുക. 17,18,19 തിയതികളില്‍ ചെമ്മാട് ദാറുല്‍ ഹുദ ഇസ്ലാമിക് യൂനിവേഴ്സിറ്റി കാംപസിലാണ് ക്യാംപ് നടക്കുക.
17 ന് രാവിലെ 2.30 ന് നടക്കുന്ന നാഷനല്‍ കൗണ്‍സിലില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ചാപ്റ്റര്‍ കമ്മിറ്റി പ്രതിനിധികളും പ്രത്യേകം ക്ഷണിതാക്കളും സംബന്ധിക്കും. 18 ന് രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് അഞ്ച് വരെ സംസ്ഥാന പ്രതിനിധി സമ്മേളനം നടക്കും. ശാഖ, ക്ലസ്റ്റര്‍, മേഖല പ്രസിഡന്റുമാരും ജന.സെക്രട്ടറിമാരും ജില്ലാ ഭാരവാഹികളും സംസ്ഥാന കൗണ്‍സിലര്‍മാരും സംബന്ധിക്കും.
18ന് വൈകിട്ട് ഏഴിന് നിലവിലുള്ള സംസ്ഥാന കൗണ്‍സില്‍ ചേരും. രണ്ട് വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും ചര്‍ച്ചയും മോഡല്‍ പാര്‍ലമെന്റും നടക്കും. 19 ന് രാവിലെ പുതിയ സംസ്ഥാന കൗണ്‍സില്‍ മീറ്റ് നടക്കും. നേതൃത്വ പരിശീലനം, തലമുറ സംഗമം, 2018-20 വര്‍ഷത്തേക്കുള്ള പുതിയ സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുപ്പ് എന്നിവ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."