ജലരേഖയായി ജലനിധി
ആലക്കോട്: അശാസ്ത്രീയമായി സ്ഥാപിച്ച ജലനിധി പൈപ്പുകള്‍ ഉദ്ഘാടനത്തിന് മുന്‍പെ ഉപയോഗശൂന്യമായി. ആലക്കോട് പഞ്ചായത്തിലെ രയരോം മുതല്‍ തേര്‍ത്തല്ലി വരെയുള്ള ഭാഗത്താണ് പൈപ്പുകള്‍ പൊട്ടി പൊളിഞ്ഞത്. കോടികള്‍ ചിലവഴിച്ച് ആലക്കോട് പഞ്ചായത്തില്‍ നടപ്പാക്കുന്ന ജലനിധി പദ്ധതിയുടെ പൈപ്പുകള്‍ സ്ഥാപിച്ചതില്‍ വ്യാപക അഴിമതി നടന്നിട്ടുണ്ടെന്ന ആക്ഷേപം നില നില്‍ക്കെയാണ് പൈപ്പുകള്‍ ഉപയോഗശൂന്യമായത്.
മലയോര ഹൈവേയുടെ പ്രവൃത്തി നടന്നുവരുന്ന ഭാഗത്ത് ധൃതിപിടിച്ച് സ്ഥാപിച്ച പൈപ്പുകളാണ് റോഡിന്റെ സംരക്ഷണ ഭിത്തി നിര്‍മിക്കാന്‍ തുടങ്ങിയതോടെ പൊട്ടിപൊളിഞ്ഞത്. മെയിന്‍ പൈപ്പ് ഉള്‍പ്പെടെ മൂന്ന് പൈപ്പുകളാണ് റോഡ് വീതി കൂട്ടാന്‍ തുടങ്ങിയതോടെ പൂര്‍ണമായും തകര്‍ന്നത്. അശാസ്ത്രീയമായി സ്ഥാപിച്ച പൈപ്പുകള്‍ക്ക് ഗുണനിലവാരം കുറവാണെന്ന ആക്ഷേപവും ശക്തമാണ്. മാസങ്ങള്‍ കൊണ്ടുതന്നെ പൈപ്പുകള്‍ തകരാന്‍ തുടങ്ങിയതോടെ ജലനിധി ജലരേഖയായി മാറുമോയെന്ന ആശങ്കയിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."