HOME
DETAILS
MAL
ജസ്റ്റിസ് ആന്റണി ഡൊമിനിക് ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തു
backup
February 09 2018 | 19:02 PM
തിരുവനന്തപുരം: കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ആന്റണി ഡൊമിനിക് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി. സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു.
മുഖ്യമന്ത്രി പിണറായി വിജയന്, മന്ത്രിമാരായ എ.കെ. ബാലന്, ഡോ. തോമസ് ഐസക്, മാത്യു ടി. തോമസ്, ജനപ്രതിനിധികള്‍, അഡ്വക്കേറ്റ് ജനറല്‍, ഹൈക്കോടതി ജഡ്ജിമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
ജസ്റ്റിസ് ആന്റണി ഡൊമിനിക്കിനെ ചീഫ് ജസ്റ്റിസായി നിയമിച്ചുകൊണ്ടുള്ള രാഷ്ട്രപതിയുടെ ഉത്തരവ് ചീഫ് സെക്രട്ടറി പോള്‍ ആന്റണി വായിച്ചതോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന നവനീതി പ്രസാദ് സിങ് വിരമിച്ചതിനെ തുടര്‍ന്നാണ് ആന്റണി ഡൊമനിക്കിനെ നിയമിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."