കണ്ണൂരില്‍ പെട്രോള്‍ പമ്പ്, ഗ്യാസ് ഏജന്‍സി തൊഴിലാളികളുടെ സമരം നാലാം ദിവസത്തിലേക്ക്
കണ്ണൂര്‍; കണ്ണൂര്‍ ജില്ലയില്‍ പെട്രോള്‍ പമ്പ്, പാചകവാതക തൊഴിലാളികള്‍ നടത്തുന്ന അനിശ്ചിതകാല പണിമുടക്ക് നാലാം ദിവസത്തിലേക്ക്.
ജില്ലയിലെ 136 പെട്രോള്‍ പമ്പുകളിലെയും 38 ഗ്യാസ് ഏജന്‍സികളിലെയും ജീവനക്കാരാണ് വേതന വര്‍ധന ആവശ്യപ്പെട്ട് അനിശ്ചിതകാല സമരം നടത്തുന്നത്.
സമരം നാലാം ദിവസത്തിലേക്ക് കടന്നതോടെ ജില്ലയില്‍ ഇന്ധനക്ഷാമം രൂക്ഷമായി. ദീര്‍ഘദൂര സര്‍വ്വീസ് ഒഴികെയുളള സ്വകാര്യ ബസുകള്‍ ഇന്നലെ വൈകിട്ടോടെ സര്‍വ്വീസ് അവസാനിപ്പിച്ചു.
സ്കൂള്‍ ബസുകള്‍ സര്‍വ്വീസ് നിര്‍ത്തിയതോടെ ജില്ലയിലെ പല സ്കൂളുകളും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തുച്ഛമായ വേതനമാണ് തൊഴിലാളികള്‍ക്ക് ലഭിക്കുന്നതെന്നും പമ്പ് ഉടമകള്‍ ഒത്തുതീര്‍പ്പിന് തയ്യാറായില്ലെങ്കില്‍ സമരം തുടരുമെന്നുമാണ് തൊഴിലാളി സംഘടനകളുടെ നിലപാട്.
തൊഴിലാളി സംഘടനകളുമായി കലക്ടറും എഡിഎമ്മും കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ ചര്‍ച്ച പാരാജയപ്പെട്ടിരുന്നു. ഇന്ന് ഇരുവിഭാഗത്തെയും വീണ്ടും കലക്ടര്‍ ചര്‍ച്ചക്ക് വിളിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."