HOME
DETAILS
MAL
'വികസനപ്രവര്‍ത്തനങ്ങള്‍ മാധ്യമങ്ങള്‍ ജനങ്ങളിലെത്തിക്കുന്നില്ല'
backup
February 09 2018 | 19:02 PM
ആലപ്പുഴ: വികസനപ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ മാധ്യമങ്ങള്‍ വേണ്ടത്ര ശ്രദ്ധിക്കുന്നില്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍.
കേരള അഡ്വക്കറ്റ് ക്ലര്‍ക്ക് അസോസിയേഷന്റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങള്‍ രാഷ്ട്രപുനര്‍നിര്‍മാണത്തിന് ഒന്നും ചെയ്യുന്നില്ല.
ഇവര്‍ പണത്തിനുപുറകെയാണ്. മുഖപ്രസംഗം എഴുതി വിലപിക്കുകയാണ്. ജുഡിഷ്യറിയില്‍ ഉണ്ടായ അപചയം ജനങ്ങളില്‍ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ജുഡിഷ്യറിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഭരണാധികാരികള്‍ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.
എ.എം ആരിഫ് എം.എല്‍.എ. അധ്യക്ഷനായി. പി.എസ് ഗീതാകുമാരി, ടി.വി ലുമുംബ, ടി.ജി സനല്‍കുമാര്‍, വി. മോഹന്‍ദാസ്, ജലജാ ചന്ദ്രന്‍, കെ. പ്രകാശന്‍, പി.പി രാഘവന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."