ലക്ഷ്മി നായരുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു
കൊച്ചി; തിരുവനന്തപുരം കേരള ലോ അക്കാദമി മുന്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരെ അറസ്റ്റ് ചെയ്യുന്നത്ഹൈക്കോടതി തടഞ്ഞു.
വിദ്യാര്‍ഥികളെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്ന കേസില്‍ ഈ മാസം 23 വരെ ലക്ഷ്മി നായരെ അറസ്റ്റ് ചെയ്യരുതെന്നാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്.
കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ലക്ഷ്മി നായര്‍ നല്കിയ ഹരജിയിലാണ് കോടതി നിര്‍ദേശം.
ജാതിപ്പേര് വിളിച്ചെന്ന് ആരോപിച്ച് വിദ്യാര്‍ഥികളാണ് ലക്ഷ്മി നായര്‍ക്കെതിരെ കേസ് കൊടുത്തത്.
കേസ് ഈ മാസം 23 ന് വീണ്ടും പരിഗണിക്കും.
പട്ടിക ജാതി പീഡനം നടത്തിയ ലക്ഷ്മി നായരെ അറസ്റ്റ് ചെയ്യാത്ത പൊലിസ് നടപടി വിചിത്രമാണെന്ന് കഴിഞ്ഞ ദിവസം വിദ്യാര്‍ഥികളുടെ മൊഴിയെടുക്കാനെത്തിയ ദേശീയ വനിതാ കമ്മീഷന് അംഗം സുഷമ സാഹു പറഞ്ഞിരുന്നു.
ഇരകളെ സംരക്ഷിക്കേണ്ട പൊലിസ് ഇപ്പോള്‍ വേട്ടക്കാരെ സംരക്ഷിക്കുകയാണെന്നും അവര്‍ പറഞ്ഞിരുന്നു. വിദ്യാര്‍ഥികളുടെ പരാതിയില്‍ കേസെടുക്കുമെന്നും അവര്‍ പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."