കുട്ടികളുടെ മുന്നിലുള്ള ലൈംഗികബന്ധവും നഗ്‌നതാപ്രദര്‍ശനവും കുറ്റകരം; പോക്‌സോ ചുമത്താമെന്ന് ഹൈക്കോടതി
കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ മുന്നില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതും നഗ്‌നതാപ്രദര്‍ശനം നടത്തുന്നതും പോക്‌സോകുറ്റമാണെന്നും, കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമമായി കണക്കാക്കാമെന്നും ഹൈക്കോടതി.
അമ്മയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടത് ചോദ്യംചെയ്ത പ്രായപൂര്‍ത്തിയാകാത്ത മകനെ പ്രതികള്‍ മര്‍ദിച്ച കേസിലാണു ഹൈക്കോടതിയുടെ ഉത്തരവ്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി കോടതിയെ സമീപിക്കുകയായിരുന്നു.
കുട്ടികളുടെ മുന്നില്‍ വച്ച് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് പോക്‌സോ വകുപ്പിലെ സെക്ഷന്‍ 11 പ്രകാരം കുറ്റകരമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത് കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുന്നതിനു തുല്യമാണെന്നും, കുട്ടി കാണണമെന്ന ഉദ്ദേശ്യത്തോടെ ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് ലൈംഗികാതിക്രമത്തിന്റെ പരിധിയില്‍ വരുമെന്നും, ഇത്തരം കേസുകളിലെ പ്രതി പോക്‌സോ വകുപ്പു പ്രകാരം വിചാരണ നേരിടണമെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് എ. ബദറുദ്ദീന്‍ നിരീക്ഷിച്ചു.
India's High Court has ruled that exhibiting nudity or engaging in sexual activities in front of children constitutes a punishable offense under the Protection of Children from Sexual Offences (POCSO) Act, emphasizing the nation's commitment to safeguarding minors from exploitation and abuse.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."