HOME
DETAILS

ഗ്ലോബൽ വില്ലേജ് സീസൺ 29ന് വർണാഭ തുടക്കം

  
October 17, 2024 | 4:13 PM

Global Village season 29 starts

ദുബൈ: മിഡിൽ ഈസ്റ്റിലെ പ്രമുഖ ബഹു സംസ്കാര, കുടുംബ, വിനോദ കേന്ദ്രമായ ഗ്ലോബൽ വില്ലേജിൻ്റെ സീസൺ 29ന് തുടക്കമായി. ഇന്നലെ വൈകിട്ട് ആറിന് ഔപചാരിക ഉദ്ഘാടനം നടന്നു. ദുബൈയുടെ വാർഷികാഘോഷ പരിപാടികളുടെ കലണ്ടറിലെ പ്രധാന ഹൈലൈറ്റ് എന്ന നിലയിൽ എമിറേറ്റിൻ്റെ സാംസ്കാരിക, വിനോദ, സാമൂഹിക സംരംഭങ്ങളിൽ പ്രധാന പങ്ക് വഹിക്കുന്ന ഗ്ലോബൽ വില്ലേജ് ശ്രദ്ധേയ പ്രവർത്തനങ്ങളുടെയും പ്രകടനങ്ങളുടെയും കേന്ദ്രമായി നിലകൊള്ളുന്നു.

2025 മെയ് 11 വരെ നീളുന്ന ഈ സീസൺ, വിവിധ രാജ്യങ്ങളിൽ നിന്നുള്ള 90ലധികം സംസ്ക‌ാരങ്ങൾ പ്രദർശിപ്പിക്കുന്നു. 3,500ലധികം ഷോപ്പിംഗ് ഔട്ട്ലെറ്റുകൾ ഉൾക്കൊള്ളുന്ന പവലിയനുകളുടെ എണ്ണം 30 ആയി വർധിപ്പിച്ച് മുൻ റെക്കോർഡുകളെ മറികടക്കാനുള്ള പാതയിലാണ് ഗ്ലോബൽ വില്ലേജ് പാർക്ക്. വിവിധ ഡൈനിംഗ് ഏരിയകളിൽ സമാനതകളില്ലാത്ത ആഗോള പാചക രീതികൾ അവതരിപ്പിക്കുന്നു.ഈ വർഷത്തെ ഏറ്റവും പുതിയ റസ്റ്ററന്റു പ്ലാസ, ഇരട്ട നിലകളുള്ള ഫിയസ്റ്റയിലെ സ്ട്രീറ്റ് കിയോസ്കുകൾ, പൂർണമായും രൂപമാറ്റം വരുത്തിയ റെയിൽവേ മാർക്കറ്റ്, ഫ്ലോട്ടിംഗ് മാർക്കറ്റ് എന്നിവ ഇത്തവണ ശ്രദ്ധാ കേന്ദ്രങ്ങളാണ്.

 ഗ്ലോബൽ വില്ലേജിന്റെ പ്രശസ്തമായ സ്റ്റേജുകളിലും പരിസരങ്ങളിലും പുതിയ സ്റ്റണ്ട്ഷോ ഉൾപ്പെടെയുള്ള ലോകോത്തര വിനോദ, പ്രകടനങ്ങളുടെ ആകർഷകമായ ലൈനപ്പുണ്ട്. ഈ സീസണിൽ മൂന്ന് ആവേശകരമായ പുതിയ പവലിയനുകൾ ഗ്ലോബൽ വില്ലജ് അവതരിപ്പിക്കുന്നു. ജോർദാൻ, ഇറാഖ്, ശ്രീലങ്ക & ബംഗ്ലാദേശ് ആണിവ. ഈ രാജ്യങ്ങളിലെ സമ്പന്നമായ സംസ്കാരങ്ങൾ, പാരമ്പര്യങ്ങൾ, പാചക ആനന്ദങ്ങൾ, ആധികാരികവും ആകർഷകവുമായ ഷോപ്പിംഗ് ഇനങ്ങൾ എന്നിവ ഇവിടങ്ങളിൽ നിന്നറിയാം. 

250ലധികം ഡൈനിംഗ് ഓപ്ഷനുകൾ ഈ സീസണിൽ ലഭ്യമാകും. ലോകോത്തര പ്രകടനങ്ങൾ, പ്രിയ കഥാപാത്രങ്ങൾ, സംഗീത കച്ചേരികൾ, സ്ട്രീറ്റ് പെർഫോമർമാർ തുടങ്ങിയ 40,000ത്തിലധികം ഷോകളും പ്രകടനങ്ങളും പുതിയ സീസണിൽ അരങ്ങേറും.സൈബർ സിറ്റി ഡേഞ്ചർ സോൺ സ്റ്റണ്ട് ഷോയാണ് ഈ സീസണിലെ ശ്രദ്ധേയമായ മറ്റൊരിടം. ഗ്രാവിറ്റി ഷോയും സ്റ്റണ്ടുകളും അതിഥികൾക്ക് ശ്വാസമടക്കിപ്പിടിച്ചാകും കാണാനാവുക.
 പ്രധാന വേദിയിൽ അർബൻ ക്രൂ, എ.ഐ.എൻ.ജി.എ.എ, ആഫ്രിക്കൻ ഫുട്പ്രിന്റ്, മാലേവോ തുടങ്ങിയ അന്താരാഷ്ട്ര ആക്‌ടുകളും ഗ്ലോബൽ വില്ലേജ് എന്റർടൈൻമെന്റ് ടീം നിർമിക്കുന്ന മികവാർന്ന ഷോകളുമുണ്ടാകും. 

യുവ അതിഥികൾക്കായി കിഡ്‌സ് തിയേറ്ററിൽ ദി വണ്ടറേഴ്സ്, പിജെ മാസ്‌ക്‌സ്‌, പീറ്റർ റാബിറ്റ്, ഒക്ടോനട്ട്സ് എന്നിവയിൽ നിന്നുള്ള ഉജ്വല പ്രകട നങ്ങൾ അവതരിപ്പിക്കും. ഗേറ്റ് ഓഫ് ദി വേൾഡിന്റെ എക്സിറ്റ് ഡോമിനുള്ളിലെ ഒരു 3ഡി പ്രൊജക്ഷൻ വിനോദ പ്രവർ ത്തനങ്ങളുടെ ഏറ്റവും പുതിയ കൂട്ടിച്ചേർക്കലാണ്.ഈ സീസണിലെ ടിക്കറ്റുകൾ ഇപ്പോൾ വിൽപ്പനയ്ക്കുണ്ട്. ഗ്ലോബൽ വില്ലേജ് ഔദ്യോഗിക വെബ്സൈറ്റ്, മൊബൈൽ ആപ്പ്, അല്ലെങ്കിൽ പ്രവേശന കാവാടങ്ങളിലെ കൗണ്ടറുകൾ എന്നിവിടങ്ങളിൽ നിന്നും ടിക്കറ്റുകൾ വാങ്ങാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇതൊരു വലിയ ചൂടല്ല! ഇപ്പോഴുള്ളത് കേരളത്തിലെ ശരാശരി ചൂടാണെന്ന് കാലാവസ്ഥാ വകുപ്പ് 

Kerala
  •  6 days ago
No Image

കോഴിക്കോട് ബിവറജിലേക്ക് മദ്യവുമായി വന്ന ലോറി അപകടത്തില്‍പ്പെട്ട് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

Kerala
  •  6 days ago
No Image

അയോഗ്യതയും വിയോഗവും; നിയമസഭയിൽ മൂന്ന് ഒഴിവുകൾ, സമ്മേളനം 20 മുതൽ

Kerala
  •  6 days ago
No Image

നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ; ശബരിമല മുതൽ പുനർജനി വരെ; പ്രതിപക്ഷത്തിന് നേരെ കടന്നാക്രമണവുമായി സർക്കാർ

Kerala
  •  6 days ago
No Image

ശബരിമല സ്വർണക്കൊള്ള; ഉന്നതരെ കുടുക്കാൻ ഫോൺ രേഖ; മുൻ മന്ത്രിയുടെ മകനും അന്വേഷണ പരിധിയിൽ

Kerala
  •  6 days ago
No Image

വെള്ളാപ്പള്ളി വിരുദ്ധ ശ്രീനാരായണീയ സംഘടനകളുടെ സംയുക്ത യോഗം ഇന്ന്

Kerala
  •  6 days ago
No Image

ശൈത്യകാല അവധിക്കു ശേഷം യു.എ.ഇയിലെ സ്‌കൂളുകള്‍ ഇന്ന് തുറക്കും; പ്രതിരോധ കുത്തിവയ്പ് ഉറപ്പാക്കണമെന്ന് ഓര്‍മിപ്പിച്ച് അധികൃതര്‍

uae
  •  6 days ago
No Image

അപ്പവാണിഭ നേർച്ച: സമാപന സംഗമവും ഖത്തം ദുആയും ഇന്ന്

Kerala
  •  6 days ago
No Image

റെയിൽവേ പാർക്കിങ്; സുരക്ഷയില്ല, 'കൊള്ള' മാത്രം

Kerala
  •  6 days ago
No Image

ഡൽഹി ​ഗൂഢാലോചന കേസ്; ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

National
  •  6 days ago