HOME
DETAILS

ഡിജിറ്റൽ നവീകരണ ലക്ഷ്യങ്ങൾക്ക് പിന്തുണ; ദുബൈയിൽ അന്താരാഷ്ട്ര എ.ഐ സമ്മേളനം 2025 ഏപ്രിൽ 15 മുതൽ

  
Ajay
October 17 2024 | 16:10 PM

Support for digital innovation goals International AI conference in Dubai from April 15 2025

ദുബൈ:യു.എ.ഇയുടെ ഡിജിറ്റൽ നവീകരണ ലക്ഷ്യങ്ങൾക്ക് പിന്തുണ നൽകുന്നതിന്റെ ഭാഗമായി ദുബൈയിൽ 2025 ഏപ്രിൽ 15 മുതൽ 17 വരെ അന്താരാഷ്ട്ര എ.ഐ (നിർമിത ബുദ്ധി) സമ്മേളനം സംഘടിക്കുമെന്ന് ദുബൈയിലെ-ജനറൽ-ഡയരക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറീനേഴ്‌സ് അഫയേഴ്‌സ് (ജി.ഡി.ആർ.എഫ്.എ) പ്രഖ്യാപിച്ചു.

 എമിറേറ്റ്സ് ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ് അക്കാദമിയുമായി ചേർന്ന് ഡയരക്ടറേറ്റാണ് ഈ പ്രത്യേക സമ്മേളനം ഒരുക്കുന്നതെന്നും ഡയരക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി പറഞ്ഞു. 'എ.ഐ ഇന്നൊവേഷൻസ്: ഷേപ്പിങ് ദി ഫ്യൂച്ചർ ഓഫ് പബ്ലിക് ഇൻസ്റ്റിട്യൂഷൻസ് ആൻഡ് എൻഹാൻസിങ് എഡ്യൂക്കേഷൻ ക്വാളിറ്റി' എന്ന ശീർഷകത്തിൽ നടക്കുന്ന സമ്മേളനം ലോകമെമ്പാടുമുള്ള എ.ഐ വിദഗ്‌ധരെയും ഗവേഷകരെയും വിദ്യാർഥികളെയും ഒരുമിച്ചു കൂട്ടും. എ.ഐ സാങ്കേതിക വിദ്യകൾ വിദ്യാഭ്യാസ മേഖലയെയും പൊതു സ്ഥാപനങ്ങളെയും എങ്ങനെ മെച്ചപ്പെടുത്തുമെന്ന് ചർച്ചചെയ്യുകയും പുതിയ കണ്ടെത്തലുകളും സൗകര്യങ്ങളും അവതരിപ്പിക്കുകയും ചെയ്യും.

ദുബൈയിൽ നടന്നു വരുന്ന ജൈറ്റെക്സ് ഗ്ലോബലിലാണ് അധികൃതർ ഇക്കാര്യം വിശദീകരിച്ചത്. സമ്മേളനത്തിൽ 200ലധികം ശാസ്ത്ര പ്രബന്ധങ്ങളും ഗവേഷണങ്ങളും അവതരിപ്പിക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. എ.ഐ ടെക്നോളജികൾ പൊതു സ്ഥാപനങ്ങളിലും വിദ്യാഭ്യാസ രംഗത്തും സുസ്ഥിര വികസനം നേടുന്നതിന് എങ്ങനെ പ്രയോജനപ്പെടുമെന്ന് ആഴത്തിൽ പഠിക്കാനുള്ള മികച്ച വേദിയാകുന്ന ഈ സമ്മേളനം, യു.എ.ഇയുടെ ടെക്നോളജി മേഖലയുടെ ഭാവി വളർച്ചക്കും രാജ്യത്തെ ഡിജിറ്റൽ നവീകരണ കേന്ദ്രമാക്കാനുള്ള ശ്രമങ്ങൾക്കും ഊർജം പകരുമെന്നും അധികൃതർ വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശുഭാംശു ശുക്ലയുടെ മടക്കയാത്ര; ആക്സിയം 4 സംഘം ജൂലൈ 14-ന് ഭൂമിയിലേക്ക്

International
  •  6 hours ago
No Image

‘അവൻ റയലിനൊപ്പം തുടങ്ങിയിട്ടേയുള്ളൂ, സമയം നൽകൂ’; സാബിയ്ക്ക് പിന്തുണയുമായി പിസ്ജി കോച്ച് ലൂയിസ് എൻറിക്വ

International
  •  7 hours ago
No Image

'രാജീവ് ചന്ദ്രശേഖറിനോട് വല്ലതും പറയാനുണ്ടെങ്കില്‍ നേരിട്ട് പറയാനുള്ള ആര്‍ജവം കാണിക്കണം'; വി മുരളീധരന് മറുപടിയുമായി സന്ദീപ് വാര്യര്‍

Kerala
  •  7 hours ago
No Image

കേരള സർവകലാശാലയിൽ ഭരണപ്രതിസന്ധി കൂടുതൽ സങ്കീർണം: രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെതിരെ വൈസ് ചാൻസലറുടെ കർശന നടപടി 

Kerala
  •  7 hours ago
No Image

ചായക്കൊപ്പം ഈ പലഹാരങ്ങൾ കഴിക്കരുത്; ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പുകൾ

Food
  •  8 hours ago
No Image

തലശ്ശേരി ഖദീജ വധക്കേസ്; പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം തടവ്

Kerala
  •  8 hours ago
No Image

മലപ്പുറത്ത് പുതിയ നിപ കേസുകളില്ല: നിയന്ത്രണങ്ങൾ പിൻവലിച്ചു;  മങ്കട, കുറുവ പഞ്ചായത്തുകളിലെ കണ്ടൈൻമെന്റ് സോണുകളും നീക്കി

Kerala
  •  8 hours ago
No Image

പുതുക്കിയ കീം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്കിൽ മാറ്റം, കേരള സിലബസ് വിദ്യാർത്ഥികൾ പിന്നിൽ

Kerala
  •  8 hours ago
No Image

ഗുജറാത്തിൽ 4 വർഷത്തിനിടെ തകർന്നത് 16 പാലങ്ങൾ; കോൺഗ്രസ് പ്രതിഷേധം ശക്തമാക്കി

National
  •  8 hours ago
No Image

പ്രളയബാധിതർക്ക് സാമ്പത്തിക സഹായം അനുവദിച്ചു കേന്ദ്രം: വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിത പ്രദേശങ്ങൾക്ക് 153.20 കോടി രൂപ 

National
  •  8 hours ago