HOME
DETAILS
MAL
ലഷ്കര്‍ ഭീകരനെ കഠിന തടവിന് ശിക്ഷിച്ചു
backup
February 09 2018 | 20:02 PM
ബംഗളൂരു: ഭീകര സംഘടനയായ ലഷ്കറെ ത്വയ്ബ പ്രവര്‍ത്തകനെ ബംഗളൂരുവിലെ ഒരു പ്രാദേശിക കോടതി ഏഴു വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പണം കൈപ്പറ്റല്‍, കള്ളപ്പണ ഇടപാട് എന്നിവയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിലാല്‍ അഹമ്മദ് എന്ന ഇമ്രാന് ജലാനെയാണ് കോടതി ശിക്ഷിച്ചത്. 2007 ജനുവരിയിലാണ് ആയുധങ്ങളുമായി ഇയാള്‍ അറസ്റ്റിലായത്. 2001 മുതല്‍ രാജ്യത്തിനെതിരായി വിവിധ അക്രമ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ് താനെന്ന് ഇയാള്‍ പൊലിസിന് മൊഴി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."