HOME
DETAILS

രാജസ്ഥാനില്‍ ബി.ജെ.പിക്ക് കാലിടറുന്നു

  
backup
February 09 2018 | 20:02 PM

%e0%b4%b0%e0%b4%be%e0%b4%9c%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95


ജയ്പൂര്‍: രാജസ്ഥാനില്‍ ബി.ജെ.പിക്ക് കാലിടറുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം. സിറ്റിങ് സീറ്റായ രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലും ഒരു നിയമസഭാ മണ്ഡലത്തിലും നടന്ന ഉപതെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വിയാണ് ബി.ജെ.പിക്ക് നേരിടേണ്ടി വന്നത്. ഇതേ തുടര്‍ന്ന് ബൂത്തു തലത്തില്‍ വോട്ട് ചോര്‍ച്ചയുണ്ടായത് കണ്ടെത്താനായി നടത്തിയ കണക്കെടുപ്പിലാണ് പല ബൂത്തുകളിലും ഒന്നും രണ്ടും വോട്ടുകള്‍ കിട്ടിയതും ചിലയിടത്ത് ഒരു വോട്ട് പോലും കിട്ടാത്തതുമായ ഞെട്ടിക്കുന്ന വിവരം ലഭിച്ചത്. കോണ്‍ഗ്രസിന് ലഭിച്ച വോട്ടുകളിലേക്ക് കണ്ണോടിക്കുമ്പോള്‍ ബി.ജെ.പി ഇപ്പോഴും ഞെട്ടലില്‍ നിന്ന് മുക്തരായിട്ടില്ല.
അജ്്മീര്‍ ലോക്‌സഭാ മണ്ഡലത്തില്‍ എട്ട് നിയമ മണ്ഡലങ്ങളാണുള്ളത്. ഇതില്‍ ഏഴെണ്ണം അജ്മീര്‍ ജില്ലയിലും ഒന്ന് ജയ്പൂര്‍ ജില്ലയിലുമാണ്. ഈ എട്ട് മണ്ഡലങ്ങളിലും ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.
നസീറാബാദ് നിയമസഭാ മണ്ഡലത്തിലെ 223ാം നമ്പര്‍ ബൂത്തില്‍ കോണ്‍ഗ്രസിന് 582 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ബി.ജെ.പിക്ക് ലഭിച്ചത് കേവലം ഒരു വോട്ട് മാത്രമാണ്. 224ാം നമ്പര്‍ ബൂത്തില്‍ ബി.ജെ.പിക്ക് രണ്ട് വോട്ടുകള്‍ ലഭിച്ചപ്പോള്‍ കോണ്‍ഗ്രസിന് ലഭിച്ചത് 500 വോട്ടുകള്‍.
ദുദു നിയമ സഭാ മണ്ഡലത്തിലെ 49ാം നമ്പര്‍ ബൂത്തില്‍ ബി.ജെ.പിക്ക് ഒരു വോട്ടും ലഭിച്ചില്ല. കോണ്‍ഗ്രസിന് ഇവിടെ ലഭിച്ചത് 337 വോട്ടുകളാണ്. ബൂത്ത് ഏജന്റുമാര്‍ പോലും ബി.ജെ.പിക്ക് വോട്ട് ചെയ്തില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്.
1985, 1998 വര്‍ഷങ്ങളൊഴികെ ബി.ജെ.പിയല്ലാതെ അജ്മീറില്‍ ജയിച്ചിട്ടില്ല. എന്നാല്‍ ഇത്തവണത്തെ ഉപ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി വലിയ ആഘാതമാണ് പാര്‍ട്ടിക്ക് ഉണ്ടാക്കിയതെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് അറിയിച്ചു.
ഈ വര്‍ഷാവസാനം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പും 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനും മുന്നോടിയായി നടന്ന ഉപതെരഞ്ഞെടുപ്പിലുണ്ടായ കനത്ത തോല്‍വി ബി.ജെ.പി സംസ്ഥാന ഘടകത്തില്‍ കടുത്ത വിഭാഗീയതക്ക് ഇടയാക്കിയിട്ടുണ്ട്. തോല്‍വിക്കു പിന്നില്‍ മുഖ്യമന്ത്രി വസുന്ധരയുടെ തെറ്റായ നയങ്ങളാണെന്ന ആരോപണം ഒരു വിഭാഗം നേതാക്കള്‍ ഉന്നയിച്ചിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

  എല്‍കെജി വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അധ്യാപികക്ക് ഇടക്കാല ജാമ്യം

Kerala
  •  2 months ago
No Image

ഡല്‍ഹിയില്‍ 2000 കോടിയുടെ മയക്കുമരുന്ന് വേട്ട

latest
  •  2 months ago
No Image

മികച്ച പ്രതിരോധം; ദുബൈ എമിഗ്രേഷന് ഐ.എസ്.ഒ അംഗീകാരം

uae
  •  2 months ago
No Image

ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം

uae
  •  2 months ago
No Image

ഹോട്ടലില്‍ പോയത് സുഹൃത്തുക്കളെ കാണാന്‍; ഓം പ്രകാശിനെ അറിയില്ല, കണ്ടതായി ഓര്‍മ്മയില്ല, പ്രയാഗ മാര്‍ട്ടിന്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-10-10-2024

PSC/UPSC
  •  2 months ago
No Image

പത്തടിപ്പാലം പിഡബ്ല്യൂഡി റസ്റ്റ് ഹൗസില്‍ യോഗത്തിന് മുറി നല്‍കിയില്ല; പ്രതിഷേധവുമായി അന്‍വര്‍

Kerala
  •  2 months ago
No Image

സംശയാസ്പദ സാമ്പത്തിക ഇടപാടുകളിൽ കുരുക്ക് മുറുക്കി യു.എ.ഇ

uae
  •  2 months ago
No Image

 സാഹിത്യ നൊബേല്‍ ഹാന്‍ കാങിന് 

International
  •  2 months ago
No Image

ബഹ്റൈനിലും,മലേഷ്യയിലും ജോലി നേടാൻ കേരളീയർക്ക് ഇതാ സുവർണാവസരം

bahrain
  •  2 months ago