HOME
DETAILS

ഡല്‍ഹിയില്‍ 2000 കോടിയുടെ മയക്കുമരുന്ന് വേട്ട

  
October 10 2024 | 16:10 PM

 2000 Crore Drug Bust in Delhi

ഡല്‍ഹി: തലസ്ഥാനത്ത് 2,000 കോടി രൂപ വിലവരുന്ന 200 കിലോ കൊക്കെയ്ന്‍ പിടികൂടി. രമേഷ് നഗറില്‍ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. ഡല്‍ഹിയില്‍ നിന്ന് ഒരാഴ്ചയ്ക്കിടെ 7,000 കോടി രൂപയുടെ കൊക്കെയ്‌നാണ് സ്‌പെഷ്യല്‍ സെല്‍ പിടികൂടിയത്. ജിപിഎസ് വഴിയാണ് ഡല്‍ഹി പൊലിസിന്റെ പ്രത്യേക സെല്‍ മയക്കുമരുന്ന് വിതരണക്കാരനെ കണ്ടെത്തിയത്, എന്നാല്‍, പ്രതികള്‍ ലണ്ടനിലേക്ക് രക്ഷപ്പെട്ടു. 5,600 രൂപയുടെ കൊക്കെയ്ന്‍ പിടിച്ചെടുത്ത അതേ സംഘത്തിന്റേതാണ് ഇപ്പോള്‍ പിടികൂടിയ കൊക്കെയ്‌നെന്നും പൊലിസ് പറയുന്നു. രാജ്യത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണ് ഒരാഴ്ചക്കിടെ രാജ്യത്ത് നടന്നതെന്നും പൊലിസ് പറഞ്ഞു.

കഴിഞ്ഞയാഴ്ച 500 കിലോ കൊക്കെയ്ന്‍ പിടികൂടിയിരുന്നു. പിന്നീട് നടത്തിയ റെയ്ഡില്‍ മയക്കുമരുന്ന് വേട്ടയുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തു. പഞ്ചാബിലെ അമൃത്‌സറിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ജസ്സി എന്നറിയപ്പെടുന്ന ജിതേന്ദ്ര പാല്‍ സിങ്ങിനെ അറസ്റ്റ് ചെയ്ത സ്‌പെഷ്യല്‍ സെല്‍ പൊലിസ് അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘമാണ് വന്‍ കൊക്കെയ്ന്‍ ശേഖരത്തിന് പിന്നിലെന്നും വ്യക്തമാക്കി. ഇയാള്‍ കഴിഞ്ഞ 17 വര്‍ഷമായി യുകെയില്‍ താമസിക്കുകയാണെന്നും ഇയാള്‍ക്കെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നുവെന്നും പൊലിസ് വ്യക്തമാക്കി.

ഡല്‍ഹിയിലും മുംബൈയിലും പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് സംഘത്തിന് ദുബൈയുമായി ബന്ധമുണ്ടെന്നാണ് പൊലിസ് നിഗമനം. കൂടാതെ വീരേന്ദ്ര ബസോയ എന്ന ഇന്ത്യന്‍ പൗരനെക്കുറിച്ചും സൂചന ലഭിച്ചിട്ടുണ്ട്. തിലക് നഗര്‍ ഏരിയയില്‍ നിന്ന് കഴിഞ്ഞ ഞായറാഴ്ച 400 ഗ്രാം ഹെറോയിനും 160 ഗ്രാം കൊക്കെയ്‌നുമായി രണ്ട് അഫ്ഗാന്‍ പൗരന്മാരെ പിടികൂടിയതിന് പിന്നാലെയാണ് ഡല്‍ഹിയിലെ ഏറ്റവും പുതിയ മയക്കുമരുന്ന് വേട്ട.

In a major operation, authorities in Delhi seized drugs worth ₹2000 crore, marking one of the largest narcotics busts in recent times. The haul, which includes various illicit substances, is a significant blow to drug trafficking networks operating in the region. Investigations are ongoing as officials work to trace the origins and distribution links of the seized narcotics. This operation highlights the growing challenge of drug trafficking in the capital.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ജി സുധാകരന്‍ പോലും ദയനീയമായ അവസ്ഥയില്‍'; ആലപ്പുഴയില്‍ സി.പി.എം നേതാവ് ബി.ജെ.പിയില്‍

Kerala
  •  12 days ago
No Image

കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന് കേന്ദ്രപരിശീലനം; അനുമതി നല്‍കി സര്‍ക്കാര്‍

Kerala
  •  12 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫിസ്; ഉന്നതതല യോഗം വിളിച്ചു

Kerala
  •  12 days ago
No Image

ട്രംപിന്റെ സ്ഥാനാരോഹണത്തിന് മുന്‍പ് മടങ്ങിയെത്തണം; വിദേശ വിദ്യാര്‍ഥികളോട് സര്‍വകലാശാലകള്‍

International
  •  12 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; ചെന്നൈയില്‍ കനത്ത മഴ, വിമാനങ്ങള്‍ റദ്ദാക്കി

National
  •  12 days ago
No Image

വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ പ്രിയങ്ക ഇന്ന് വയനാട്ടില്‍, കൂടെ രാഹുലും; സ്വീകരണങ്ങളിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും

Kerala
  •  12 days ago
No Image

പന്തളത്ത് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം; നാല് പേര്‍ക്ക് പരുക്ക്, 2 കുട്ടികളുടെ നില ഗുരുതരം

Kerala
  •  12 days ago
No Image

ഗസ്സയിലെങ്ങും സയണിസ്റ്റ് മിസൈൽ വർഷം, 24 മണിക്കൂറിനിടെ നൂറിലധികം മരണം, രണ്ട് കുടുംബങ്ങളെ മൊത്തം കൂട്ടക്കൊല ചെയ്തു

National
  •  12 days ago
No Image

വർക്കലയിൽ പകൽക്കൊള്ള; വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവര്‍ന്നു.

Kerala
  •  13 days ago
No Image

യുഎഇ ദേശീയ ദിനം; പുതിയ ലൈറ്റിംഗ് സംവിധാനത്തിൽ അണിഞ്ഞൊരുങ്ങാൻ ബുർജ് ഖലീഫ

uae
  •  13 days ago