HOME
DETAILS

മികച്ച പ്രതിരോധം; ദുബൈ എമിഗ്രേഷന് ഐ.എസ്.ഒ അംഗീകാരം

  
October 10, 2024 | 4:00 PM

Excellent resistance Dubai Emigration is ISO approved

ദുബൈ: ശക്തമായ സുരക്ഷ യും പ്രതിരോധവും നടപ്പാക്കിയതിന് ദുബൈ എമിഗ്രേഷൻ വകുപ്പിന് ഐ.എസ്.ഒ 22320 അംഗീകാരം ലഭിച്ചു. ബ്രിട്ടീഷ് സ്റ്റാൻഡേർഡ്‌സ്‌ ഇൻസ്റ്റിറ്റ്യൂട്ട് (ബി.എസ്.ഐ) നടത്തിയ പരിശോധനയിൽ മാനദണ്ഡങ്ങൾ ഏറ്റവും മികച്ച രീതിയിൽ ഉറപ്പുവരുത്തിയതിനാണ് എമർജൻസി മാനേജ്മെന്റിലെ പ്രധാന ആഗോള മാനദണ്ഡങ്ങളിലൊന്നായ ഈ ബഹുമതി എമിഗ്രേഷന് ലഭിച്ചത്.

എമിഗ്രേഷന്റെ സുരക്ഷാ ശൃംഖലകൾ, പ്രത്യേകിച്ചും ദുബൈ രാജ്യാന്തര വിമാനത്താവളത്തിലെ സ്മാർട്ട് കമാൻഡ് ആൻഡ് കൺട്രോൾ സെൻ്റർ വഴി എമർജൻസി മാനേജ്മെന്റ്, ഫലപ്രദമായ പ്രതികരണം എന്നിവയുടെ എല്ലാ ആവശ്യകതകളും ഉന്നത നിലവാരത്തോടെ നടപ്പാക്കിയതിനാണ് ഈ അംഗീകാരം. ബി.എസ്.ഐ അധികാരികളിൽ നിന്ന് ജി.ഡി.ആർ.എഫ്.എ ദുബൈ മേധാവി ലഫ്.ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി അംഗീകാരം ഏറ്റുവാങ്ങി. ചടങ്ങിൽ അസിസ്റ്റന്റ് ഡയരക്ടർ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ, ദുബൈ എയർപോർട്ട് എമിഗ്രേഷൻ സെക്ടർ അസിസ്റ്റൻ്റ് ഡയരക്ടർ മേജർ ജനറൽ തലാൽ അഹ്‌മദ് അൽ ശൻഖീതി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ സംബന്ധിച്ചു.

ഈ നേട്ടം ദുബൈ എയർ പോർട്ടിലെ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്ന സ്മാർട്ട് കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിന്റെയും വകുപ്പിന്റെ മൊത്തത്തിലുമുള്ള സുരക്ഷാ ശൃഖലയുടെയും മൂല്യം ഉയർത്തുന്നുവെന്ന് അൽ മർറി പറഞ്ഞു. യു.എ.ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശാനുസൃതമാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്നും, 

സുരക്ഷയും പ്രതിരോധവും വർധിപ്പിക്കാനുള്ള ശ്രമങ്ങൾക്കുള്ള അന്താരാഷ്ട്ര ബഹുമതിയാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഗോള മാനദണ്ഡങ്ങൾ പ്രകാരം സർക്കാർ പ്രവർത്തനങ്ങളിൽ ഉന്നത മികവ് നേടാൻ ദുബൈ എമിഗ്രേഷൻ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വിശദീകരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

15-കാരിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി; പെരുമ്പാവൂരിൽ 24 കാരൻ അറസ്റ്റിൽ

Kerala
  •  2 days ago
No Image

കൈക്കും കാലിനും അടിച്ചു, വിവരം പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തി; പൊലിസ് സ്റ്റേഷനിൽ 18-കാരന് ക്രൂരമർദനമെന്ന് പരാതി

Kerala
  •  2 days ago
No Image

അതിർത്തിയിൽ വീണ്ടും പാക് ഡ്രോണുകൾ; ജമ്മു കശ്മീരിൽ സൈന്യം വ്യാപക തിരച്ചിലിൽ

National
  •  2 days ago
No Image

മുസ്‌ലിം തൊഴിലാളികൾക്ക് 'ജയ് ശ്രീറാം' വിളിച്ച് ബജ്‌റംഗ്ദൾ പ്രവർത്തകരുടെ ക്രൂരമർദ്ദനം; ബംഗ്ലാദേശികളെന്ന് ആക്ഷേപം

National
  •  2 days ago
No Image

മിഡിൽ ഈസ്റ്റിലെ കരുത്തായി ദുബൈ-റിയാദ് ഫ്ലൈറ്റ് റൂട്ട്; ടിക്കറ്റ് നിരക്കിലും തിരക്കിലും വൻ വർദ്ധനവ്

Saudi-arabia
  •  2 days ago
No Image

വീടിന് മണ്ണെടുക്കുമ്പോൾ കിട്ടിയത് സ്വർണനിധി; കർണാടകയിൽ എട്ടാം ക്ലാസുകാരൻ കണ്ടെത്തിയത് 470 ഗ്രാം സ്വർണം; പിടിച്ചെടുത്ത് അധികൃതർ

National
  •  2 days ago
No Image

സാമ്പത്തിക സഹായ നിബന്ധനകളില്‍ പുതിയ മാറ്റങ്ങള്‍ നടപ്പിലാക്കി ഒമാന്‍

oman
  •  2 days ago
No Image

എം.കെ. മുനീറിനെ സന്ദർശിച്ച് മുഖ്യമന്ത്രിയും, മന്ത്രി മുഹമ്മദ് റിയാസും

Kerala
  •  2 days ago
No Image

കിവികളുടെ ചിറകരിഞ്ഞു; 2026ലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ആവേശ വിജയം

Cricket
  •  2 days ago
No Image

ലക്ഷ്മി എവിടെ? 14 വയസ്സുകാരിയെ കാണാതായിട്ട് മൂന്ന് ദിവസം; തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ കണ്ടതായി സൂചന; അന്വേഷണം ഊർജ്ജിതമാക്കി പൊലിസ്

Kerala
  •  2 days ago