HOME
DETAILS
MAL
ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം
ADVERTISEMENT
October 10 2024 | 15:10 PM
ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസൺ സമയക്രമം സംബന്ധിച്ച് അധികൃതർ അറിയിപ്പ് പുറത്തുവിട്ടിട്ടുണ്ട്. ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തൊമ്പതാം സീസൺ 2024 ഒക്ടോബർ 16 മുതൽ പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കുമെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു.
ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസൺ സമയക്രമം
-ആഴ്ച തോറും ഞായർ മുതൽ ബുധൻ വരെ: വൈകീട്ട് 4 മണിമുതൽ രാത്രി 12 മണിവരെ.
-വ്യാഴം, വെള്ളി, ശനി, മറ്റു പൊതു അവധിദിനങ്ങൾ: വൈകീട്ട് 4 മണിമുതൽ രാത്രി 1 മണിവരെ.
-എന്നാൽ ഉദ്ഘാടന ദിനമായ 2024 ഒക്ടോബർ 16-ന് വൈകീട്ട് 6 മണിമുതൽ മാത്രമാണ് ഗ്ലോബൽ വില്ലേജിലേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്.
ഗ്ലോബൽ വില്ലേജ് ടിക്കറ്റുകൾ ഔദ്യോഗിക വെബ്സൈറ്റ്, ആപ്പ് എന്നിവയിൽ നിന്നും ഗ്ലോബൽ വില്ലേജിലെ ഗേറ്റിൽ നിന്നും ലഭിക്കുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."