HOME
DETAILS

ഭീതി ജനിപ്പിക്കുന്ന സംഘ് രഥയാത്ര

  
backup
February 09 2018 | 20:02 PM

spmeditorials


അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പു മുന്നില്‍ക്കണ്ട് സംഘ്പരിവാര്‍ നടത്താന്‍ തീരുമാനിച്ച രാമക്ഷേത്രനിര്‍മാണ രഥയാത്ര രാജ്യത്തെ മതേതരവിശ്വാസികളിലും സമാധാനകാംക്ഷികളിലും കടുത്ത ആശങ്കയാണു സൃഷ്ടിക്കുന്നത്. ഈ മാസം 13ന് അയോധ്യയില്‍ നിന്നാരംഭിച്ചു തമിഴ്‌നാട്ടിലെ രാമേശ്വരത്തു സമാപിക്കുന്ന തരത്തിലാണു യാത്ര ആസൂത്രണം ചെയ്തിരിക്കുന്നത്.
സംഘ്പരിവാര്‍ സംഘടനയായ ശ്രീ രാംദാസ് മിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഈ യാത്ര നമ്മുടെ സംസ്ഥാനം വഴിയും കടന്നുപോകുന്നുണ്ട്. യാത്രയ്ക്കു വഴിയില്‍ സുരക്ഷ ഉറപ്പാക്കാനാവശ്യപ്പെട്ട് അതു കടന്നുപോകുന്ന സംസ്ഥാനങ്ങളിലെ പൊലിസ് മേധാവികള്‍ക്കു കേന്ദ്ര ആഭ്യന്തരമന്ത്രാലയം കത്തയച്ചിട്ടുണ്ട്.
ജനാധിപത്യസംവിധാനത്തില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടോ അല്ലാതെയോ ആശയപ്രചാരണത്തിനായി യാത്ര നടത്താന്‍ ഏതു രാഷ്ട്രീയകക്ഷിക്കും അവകാശമുണ്ട്. നമ്മുടെ സംസ്ഥാനത്തെ ഏതാണ്ടെല്ലാ കക്ഷികളും തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ തെക്കുവടക്കു നടക്കുക പതിവാണ്.
അതിലൊന്നും ആരും ആശങ്കപ്പെടാറില്ല. എന്നാല്‍, ഈ യാത്ര ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങളും സംഘ്പപരിവാറിന്റെ രാഷ്ട്രീയചരിത്രവും അവര്‍ മുന്‍കാലത്തു നടത്തിയ ഇത്തരം യാത്രകളുടെ അനുഭവങ്ങളും ചേര്‍ത്തുവായിക്കുമ്പോള്‍ ജനമനസ്സുകളില്‍ ഭീതി ജനിക്കുന്നതു സ്വാഭാവികമാണ്.
വര്‍ഗീയവൈരം കത്തിക്കാനുപകരിക്കുന്ന മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് 'രാം രാജ്യ രഥ്‌യാത്ര' എന്ന പേരില്‍ രഥമുരുട്ടാനൊരുങ്ങുന്നത്. ബാബരി മസ്ജിദ് നിലനിന്ന സ്ഥലത്തു രാമക്ഷേത്രം പണിയുക, ഞായറാഴ്ചയ്ക്കു പകരം വ്യാഴാഴ്ച വാരാന്ത്യ അവധിയാക്കുക, വര്‍ഷത്തിലൊരു ദിവസം ലോക ഹിന്ദുദിനമായി പ്രഖ്യാപിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളാണു യാത്രയില്‍ ഉയര്‍ത്തുക. ഇതില്‍ ആദ്യമുദ്രാവാക്യം തന്നെ വര്‍ഗീയസംഘര്‍ഷങ്ങള്‍ക്കു തിരികൊളുത്താന്‍ ആവശ്യത്തിലധികമാണ്.
ഇതേ മുദ്രാവാക്യമുയര്‍ത്തി 1990 ല്‍ ഗുജറാത്തിലെ സോമനാഥില്‍ നിന്ന് അയോധ്യയിലേയ്ക്ക് എല്‍.കെ അദ്വാനി നയിച്ച രഥയാത്ര സൃഷ്ടിച്ച രാഷ്ട്രീയ, വര്‍ഗീയ അത്യാഹിതങ്ങള്‍ രാഷ്ട്രഗാത്രത്തില്‍ ഏല്‍പ്പിച്ച ആഴമേറിയ മുറിവുകള്‍ ഇന്നും ഉണങ്ങിയിട്ടില്ല. വര്‍ഗീയസംഘര്‍ഷങ്ങള്‍ സൃഷ്ടിച്ചു മുന്നേറിയ ഈ യാത്രയിലൂടെയാണു ഭാരതത്തിന്റെ മതേതരപൈതൃകത്തിന്റെ കഴുത്തറുത്ത ബാബരി മസ്ജിദ് ധ്വംസനത്തിന് ഊര്‍ജമായി മാറിയ വര്‍ഗീയ ചിത്തഭ്രമം ഒരു വിഭാഗം ഹൈന്ദവ മനസ്സുകളില്‍ സംഘ്പരിവാര്‍ സൃഷ്ടിച്ചെടുത്തത്.
എണ്ണമറ്റ മനുഷ്യക്കുരുതികളുടെ തുടക്കമായിരുന്നു അത്. ബി.ജെ.പിയുടെ അധികാരാരോഹണത്തിനു ചാലകശക്തിയായി മാറിയ ആ സംഭവങ്ങളില്‍നിന്നു കത്തിപ്പടര്‍ന്ന വര്‍ഗീയവൈരം കാല്‍നൂറ്റാണ്ടിനു ശേഷവും രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ വര്‍ഗീയസംഘര്‍ഷങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.
ലക്ഷ്യം അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പായതുകൊണ്ടുതന്നെ സമൂഹത്തില്‍ വര്‍ഗീയവിഭജനത്തിന് ആഴംകൂട്ടി കൂടുതല്‍ വോട്ടുകള്‍ സമാഹരിക്കാനുള്ള ശ്രമം സംഘ്പരിവാറിന്റെ പുതിയ യാത്രയിലും പ്രതീക്ഷിക്കാവുന്നതാണ്. അതു സംഘര്‍ഷങ്ങള്‍ക്കും കൂടുതല്‍ മനുഷ്യക്കുരുതികള്‍ക്കും ഇടവരുത്താതിരിക്കാന്‍ സംസ്ഥാനഭരണകൂടങ്ങളും അവരുടെ നിയമപാലന സംവിധാനങ്ങളും അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.
അദ്വാനിയുടെ യാത്ര സംഘര്‍ഷത്തിനിടയാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ലഭിച്ചപ്പോള്‍ അതു തടയാന്‍ അന്നത്തെ ബീഹാറിലെ ലാലുപ്രസാദ് യാദവ് സര്‍ക്കാര്‍ കാണിച്ച ചങ്കൂറ്റം വേണ്ടിവന്നാല്‍ മാതൃകയാക്കാന്‍ സംസ്ഥാന ഭരണകര്‍ത്താക്കള്‍ മടിക്കരുത്.
കൂട്ടത്തില്‍ ഈ യാത്രയിലെ മുദ്രാവാക്യത്തിന്റെ നിയവശങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്. ബാബരി മസ്ജിദ് നിലനിന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസ് സുപ്രിംകോടതിയുടെ പരിഗണനയിലാണ്. ഈ ഘട്ടത്തില്‍ അവിടെ രാമക്ഷേത്രം പണിയണമെന്ന മുദ്രാവാക്യം ഉയര്‍ത്തുന്നതിന്റെ നിയമസാധുത പരിശോധിക്കപ്പെടണം. അതു നിയമവിരുദ്ധമാണെങ്കില്‍ നിയമപരമായ മാര്‍ഗങ്ങളിലൂടെ തന്നെ യാത്രയ്ക്കു തടയിടാന്‍ സംസ്ഥാനഭരണകൂടങ്ങള്‍ മടിക്കരുത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  16 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  16 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  16 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  17 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  17 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  18 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  18 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  18 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  19 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  19 hours ago