അഴിമതിക്കേസ്: സാംസങ് മേധാവി അറസ്റ്റില്‍
സിയൂള്‍: അഴിമതിക്കേസുമായി ബന്ധപ്പെട്ട് സാംസങ് മേധാവി ലീ ജെയ് യോംഗിനെ ദക്ഷിണ കൊറിയ അറസ്റ്റ് ചെയ്തു. ദക്ഷിണകൊറിയന്‍ പ്രസിഡന്റ് പാര്‍ക്ക് ഗ്യൂന്‍ഹൈയുടെ ഇംപീച്ച്മെന്റ് നടപടിയിലേക്ക് നയിച്ച കേസിലാണ് ലീ അറസ്റ്റിലായത്. ഗ്യൂന്‍ഹൈയുടെ സുഹൃത്ത് ചോയി സൂണ്സിലിന് വന്‍ തുക കൈക്കൂലി നല്‍കുകയും പകരം പാര്‍ക്കില്‍ നിന്ന് ആനുകൂല്യം കൈപ്പറ്റുകയും ചെയ്തെന്നാണ് ലീയുടെ പേരിലുള്ള ആരോപണം.
എന്നാല്‍ ലീ ജെയ് യോംഗിനെതിരെയുള്ള ആരോപണങ്ങളെ സാംസങ് ഗ്രൂപ്പ് തള്ളി. സത്യം പുറത്തുകൊണ്ടുവരാന്‍ ആവുന്നതെല്ലാം ചെയ്യുമെന്ന് ആരോപണങ്ങളെ നിഷേധിച്ചു കൊണ്ടുള്ള പ്രസ്താവന കുറിപ്പില്‍ സാംസങ് വക്താവ് അറിയിച്ചു.
കേസുമായി ബന്ധപ്പെട്ട് ജനുവരിയിലാണ് ലീയെ ആദ്യം ചോദ്യം ചെയ്തത്. എന്നാല്‍ അറസ്റ്റ് വേണ്ടെന്നായിരുന്നു പ്രോസിക്യൂട്ടര്‍മാരുടെ തീരുമാനം. എന്നാല്‍ ഈ ആഴ്ച വീണ്ടും ചോദ്യംചെയ്യലിന് വിധേയനായ ലീയെ അറസ്റ്റു ചെയ്യണമെന്ന് കോടതി ഉത്തരവിടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."