എ.ടി.എമ്മില്‍ പണം നിക്ഷേപിച്ചെങ്കിലും മെഷീനിന്റെ താക്കോലെടുക്കാന്‍ മറന്നു
ചാവക്കാട്: ഫെഡറല്‍ ബാങ്ക് ചാവക്കാട് ബ്രാഞ്ചിനു മുന്നിലെ എ.ടി.എമ്മില്‍ പണം നിക്ഷേപിച്ച ബാങ്ക് ജീവനക്കാര്‍ മെഷീന്‍ വാതിലിന്റെ താക്കോലെടുക്കാന്‍ മറന്നു. ശനിയാഴ്ച രാവിലെ 11 ഓടെ എ.ടി.എം കൗണ്ടറില്‍ നിന്ന് പണമെടുക്കാന്‍ വന്നയാളാണ് മെഷിന്‍ വാതിലിലെ ചാവിക്കൂട്ടം കണ്ടത്.
യന്ത്രത്തിന്റെ ആദ്യ വാതില്‍ തുറന്ന ശേഷം അകത്തെ അറകള്‍ തുറക്കാനും മറ്റു താക്കോല്‍ ഉയോഗിക്കണം. രണ്ടാം ശനിയായതിനാല്‍ വെള്ളിയാഴ്ചയാണ് കൗണ്ടറില്‍ പണം നിക്ഷേപിച്ചത്. പണം വച്ച ശേഷം അകത്തെ അറകള്‍ പൂട്ടിയിട്ടുണ്ട്.
ആദ്യവാതില്‍ പൂട്ടാതെയാണ് താക്കോല്‍ അവിടെ വച്ചിരിക്കുന്നത്. മെഷിനിന്റെ എല്ലാ താക്കോലുകളും ഇതോടൊന്നിച്ചുണ്ട്. അതീവ സുരക്ഷ വേണ്ട എ.ടി.എം മെഷിന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ കൈകാര്യം ചെയ്യുന്നതിലെ അനാസ്ഥയാണ് ചാവി മറക്കാന്‍ കാരണമെന്ന ആക്ഷേപമുയര്‍ന്നിട്ടുണ്ട്. വെള്ളിയാഴ്ച്ച പണം നിക്ഷേപിച്ച് പോയിട്ടും ചാവി മറന്നകാര്യം ജീവനക്കാര്‍ അറിഞ്ഞിട്ടില്ല. സംഭവമറിഞ്ഞ് ബാങ്കിന്റെ എതിര്‍വശത്തുള്ള സ്റ്റേഷനില്‍ പൊലീസെത്തി എ.ടി.എം മെഷിന്‍ പരിശോധിച്ചപ്പോഴാണ് ആദ്യവാതില്‍ പൂട്ടിയില്ലെന്ന് മനസിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."