അനധികൃത ജലചൂഷണത്തിനെതിരേ പരിശോധന ആരംഭിച്ചു
കാസര്‍കോട്: ജില്ലയിലെ നദികളില്‍ നിന്ന് അനധികൃതമായി ജലചൂഷണം ചെയ്യുന്നതു കïെത്താനുള്ള പരിശോധന ആരംഭിച്ചു. ജലസേചനം, കൃഷി, കെ.എസ്.ഇ.ബി എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ദേലംപാടി പഞ്ചായത്തില്‍ പയസ്വിനി പുഴയുടെ കരയിലെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച ഇലക്ട്രിക് മോട്ടോറുകള്‍ സംയുക്തമായി പരിശോധിച്ചു. ഇവിടങ്ങളിലെ മോട്ടോറുകള്‍ ഉപയോഗിച്ച് ക്രമാതീതമായി വെള്ളം പമ്പ് ചെയ്യുന്നതു ശ്രദ്ധയില്‍പെട്ടതായി പരിശോധനാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. മൂന്ന് എച്ച്.പി മുതല്‍ 20 എച്ച്.പി വരെയുളള മോട്ടോറുകള്‍ വെള്ളം പമ്പു ചെയ്യാന്‍ ഉപയോഗിക്കുന്നതായി കïെത്തി. കേരള ഇറിഗേഷന്‍ ആന്‍ഡ് കണ്‍സര്‍വേഷന്‍ നിയമം-2003 പ്രകാരം അഞ്ച് എച്ച്.പിയ്ക്കു മുകളിലുളള മോട്ടോറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സര്‍ക്കാരില്‍ നിന്നു മുന്‍കൂര്‍ അനുമതി വാങ്ങണം. അനുമതി ഇല്ലാതെ മോട്ടോര്‍ ഉപയോഗിക്കുകയും അനധികൃതമായി ജലം പമ്പ് ചെയ്യുന്നവര്‍ക്കുമെതിരേ നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. മോട്ടോറുകള്‍ ദിവസേന മണിക്കൂറുകളോളം തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിക്കുന്നതും ജലചൂഷണത്തിന്റെ പരിധിയില്‍പ്പെടും.
കര്‍ണാടകയിലെ കൃഷി സ്ഥലത്തു സ്ഥാപിച്ച മോട്ടോറുകള്‍ ഉപയോഗിച്ചു കേരളത്തിന്റെ പരിധിയിലുളള നദിയില്‍ നിന്നു വെള്ളം അനധികൃതമായി പമ്പ് ചെയ്യുന്നുï്. എല്ലാ നദികളിലെയും പരിശോധന പൂര്‍ത്തിയായ ശേഷം വിശദമായ റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ക്കു സമര്‍പ്പിക്കുമെന്നു ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു. കഴിഞ്ഞ ജില്ലാവികസന സമിതി യോഗത്തില്‍ കെ കുഞ്ഞിരാമന്‍ എം.എല്‍.എ ആവശ്യപ്പെട്ട പ്രകാരം ജില്ലാ കലക്ടറാണ് പരിശോധന നടത്താന്‍ ഉത്തരവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."