ബിനോയിയെ സഹായിക്കാന്‍ വ്യവസായി
കാസര്‍കോട്: ദുബൈയില്‍ കുടുങ്ങിയ ബിനോയ് കോടിയേരിയെ രക്ഷിക്കാന്‍ കാസര്‍കോട്ടെ വ്യവസായി രംഗത്തിറങ്ങിയതായി സൂചന. കേസ് ഒത്തുതീര്‍ക്കാനുള്ള നീക്കങ്ങള്‍ നടത്തുകയും നല്‍കാനുള്ള 1.75 കോടി രൂപ ഉടന്‍ നല്‍കുകയും ചെയ്യുമെന്നാണ് അറിയുന്നത്. ബിനോയ് പണം നല്‍കാനുള്ള അല്‍ മര്‍സൂഖിയുമായി വ്യാപാരി ചര്‍ച്ച നടത്തുന്നതായും വിവരമുണ്ട്.
അതിനിടെ യാത്രാവിലക്ക് നേരിടുന്ന ബിനോയ് കോടിയേരിക്കെതിരേ മറ്റു രണ്ടുകേസുകള്‍ കൂടി മര്‍സൂഖി ഫയല്‍ ചെയ്യാനുള്ള ഒരുക്കങ്ങള്‍ നടത്തുന്നുമുണ്ട്. സംസ്ഥാനത്തെ ചില ഉന്നത നേതാക്കള്‍ ഇടപെട്ടാണ് ബിനോയിക്കെതിരേയുള്ള യാത്രാവിലക്ക് നീക്കുന്നതിനുള്ള ചരടുവലികള്‍ ഏതാനും ദിവസങ്ങളിലായി നടത്തുന്നതെന്നാണ് സൂചന.
പത്തു ലക്ഷം ദിര്‍ഹമിന്റെ ഇടപാടുമായി ബന്ധപ്പെട്ടാണ് ബിനോയിക്കെതിരേ ഇപ്പോള്‍ യു.എ.ഇയില്‍നിന്നു പുറത്തേക്കുള്ള യാത്രാവിലക്കുള്ളത്. അതിനിടെ തനിക്കെതിരേ ഒരുകേസും യു.എ. ഇയില്‍ ഇല്ലെന്നു ബിനോയ് പ്രസ്താവിക്കുകയും തുടര്‍ന്ന് ദുബൈയിലേക്ക് പോവുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."