ആഭ്യന്തര വകുപ്പിനെതിരേ ആര്. ശ്രീലേഖ; ജയില്‍ വകുപ്പിനോട് ചിറ്റമ്മനയമെന്ന്
തിരുവനന്തപുരം: ജയില്‍വകുപ്പിനോട് ആഭ്യന്തരവകുപ്പ് ചിറ്റമ്മനയമാണ് പുലര്‍ത്തുന്നതെന്ന് ജയില്‍ ഡി.ജി.പി ആര്. ശ്രീലേഖ. ജയിലുകളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കണമെന്ന ആവശ്യം പലപ്രാവശ്യം ഉന്നയിച്ചിട്ടും ആഭ്യന്തരവകുപ്പ് പരിഗണിക്കുന്നില്ല. തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസില്‍ ജയില്‍ വകുപ്പ് സംഘടിപ്പിച്ച സെമിനാറിലാണ് ജയില്‍ ഡി.ജി.പി രൂക്ഷവിമര്‍ശനമുന്നയിച്ചത്.
വിചാരണ തടവുകാരെ അനിശ്ചിതമായി ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും ഇത് സംബന്ധിച്ച് സംസ്ഥാന പൊലിസ് മേധാവിക്ക് കത്തുനല്‍കിയിട്ടും യാതൊരു നടപടിയുമെടുത്തില്ലെന്നും അവര്‍ പറഞ്ഞു.
ഉള്‍ക്കൊള്ളാവുന്നതിലും അധികം തടവുകാരെയാണ് ജയിലുകളില്‍ പാര്‍പ്പിച്ചിരിക്കുന്നത്. ഇത് കണക്കിലെടുത്ത് കൂടുതല്‍ പേരെയും പരോളില്‍ വിടുകയാണ് ചെയ്യുന്നത്. ആംബുലന്‍സ് അടക്കം ആവശ്യത്തിനുള്ള വാഹനങ്ങളില്ലാത്ത ജയിലുകളുണ്ട്. ജയിലുകള്‍ക്ക് ആവശ്യത്തിന് ഫണ്ടില്ലെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."