യു.ഡി.എഫ് ജാഥക്ക് മങ്കടയില്‍ സ്വീകരണം നല്‍കി
മങ്കട: കേന്ദ്ര - കേരള സര്‍ക്കാറുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ ഡോ. എം.കെ മുനീര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ നടത്തുന്ന യു.ഡി.എഫ് മേഖലാജാഥക്കു മങ്കടയില്‍ സ്വീകരണംനല്‍കി. മുഖ്യമന്ത്രി പിണറായി വിജയന്‍ മോദിയെ മാതൃകയാക്കിയാണു പ്രവര്‍ത്തിക്കുന്നതെന്നു സ്വീകരണ യോഗത്തില്‍ ഡോ. എം.കെ മുനീര്‍ എം.എല്‍.എ പറഞ്ഞു. ഇരുവരും മനുഷ്യാവകാശങ്ങള്‍ ലംഘിക്കുകയാണു ചെയ്യുന്നത്. ബീഫ് കഴിച്ചെന്നാരോപിച്ചു ഫാസിസ്റ്റുകള്‍ മുഹമ്മദ് അഖ്‌ലാഖിനെ തല്ലിക്കൊന്നപ്പോള്‍ ബീഫ് ഫെസ്റ്റ് നടത്തിയ ഇടതുപക്ഷം പൊലിസ് അക്കാദമിയില്‍ എന്തു കൊണ്ടാണ് ബീഫ് വിളമ്പാത്തതെന്നു വ്യക്തമാക്കണം. സ്വീകരണത്തില്‍ ഡി.സി.സി സെക്രട്ടറി ടി.കെ ശശീന്ദ്രന്‍ അധ്യക്ഷനായി.
ജാഥാ ഉപനായകന്‍ കെ.പി കുഞ്ഞിക്കണ്ണന്‍, മുസ്‌ലിം ജില്ലാ ജന. സെക്രട്ടറി അഡ്വ. കെ.എന്‍.എ ഖാദര്‍, ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ്, കാര്‍ത്തികേയന്‍, സി മോയിന്‍കുട്ടി, എം.സി സെബാസ്റ്റിയന്‍, എന്‍ സുബ്രഹ്മണ്യന്‍, പി.വി മുഹമ്മദ്, ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ, ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ ജനതാദള്‍ സംസ്ഥാന സെക്രട്ടറി സി കുഞ്ഞാലി, ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി കാര്‍ത്തികേയന്‍, സലീം കുരുവമ്പലം, പാലൊളി മുഹമ്മദലി, ഉമര്‍ അറക്കല്‍, അഡ്വ. ടി കുഞ്ഞാലി, സമദ് മങ്കട, സബാഹ് പുല്‍പറ്റ, ഇസ്ഹാഖ് കൊളത്തൂര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."