HOME
DETAILS
MAL
സൈനികരുടെ മക്കള്‍ക്ക് ധനസഹായം നല്‍കണമെന്ന്
backup
February 11 2018 | 03:02 AM
പ്രതിരോധ വകുപ്പ്
ന്യൂഡല്‍ഹി: രക്ത സാക്ഷികളായ സൈനികരുടെ മക്കളുടെ വിദ്യാഭ്യാസത്തിന് സഹായം നല്‍കണമെന്ന് പ്രതിരോധ മന്ത്രാലയം ധനകാര്യ മന്ത്രിയോട് ആവശ്യപ്പെട്ടു.
കുട്ടികളുടെ പഠനത്തിനായി 10,000 രൂപ വീതം അനുവദിക്കണമെന്നും പ്രതിരോധ മന്ത്രാലയം പറയുന്നു. വ്യത്യസ്ത സംഭവങ്ങളിലായി പരുക്കേറ്റ സൈനികരുടെ കുട്ടികള്‍ക്കും ഈ ആനുകൂല്യം നല്‍കണം.
കര-നാവിക-വ്യോമ സേനകളില്‍ നിന്ന് ലഭിച്ച അപേക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രതിരോധ മന്ത്രാലയം ഈ ആവശ്യം ഉന്നയിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."