മോദിയുടെ ഭരണം പിന്നോട്ട് നോക്കിയെന്ന് രാഹുല്‍
ബംഗളൂരു: റിയര്‍ വ്യൂ മിറര്‍ നോക്കിയാണ് പ്രധാനമന്ത്രി ഭരണം നടത്തുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് കര്‍ണാടകയിലെ ഹോസ്‌പെട്ടില്‍ നടന്ന പൊതുസമ്മേളനത്തിലാണ് മോദിക്കെതിരേ രാഹുല്‍ ആഞ്ഞടിച്ചത്.
പിന്നോട്ടുമാത്രം നോക്കി ഭരണം നടത്തുന്നതാണ് രാജ്യം പിന്നോട്ടുപോകാന്‍ കാരണം. ഇന്ത്യയെ നേരായി നയിക്കണമെങ്കില്‍ മോദി മുന്നോട്ടുനോക്കണമെന്നും അദ്ദേഹം പറഞ്ഞു. ഈ പിന്നോട്ടുനോക്കലിന്റെ ഫലമാണ് നോട്ട് അസാധുവാക്കലും ഗബ്ബര്‍ സിങ് ടാക്‌സും(ജി.എസ്.ടി) രാജ്യത്തുണ്ടായത്. രാജ്യത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ പാര്‍ലമെന്റില്‍ പ്രധാനമന്ത്രി ഒളിച്ചുകളിക്കുകയാണ്. ലോക്‌സഭയില്‍ 90 മിനിറ്റാണ് മോദി പ്രസംഗിച്ചത്. പൊതുപരിപാടികളിലെന്നപോലെ മറ്റുപാര്‍ട്ടികളെ വിമര്‍ശിക്കുന്നതിലായിരുന്നു സഭയിലും പ്രധാനമന്ത്രിയുടെ ശ്രദ്ധ. കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്നും മുഖ്യമന്ത്രിയായി സിദ്ധരാമയ്യ തന്നെ സ്ഥാനമേല്‍ക്കുമെന്നും രാഹുല്‍ വ്യക്തമാക്കി. മുഖ്യമന്ത്രി സിദ്ധരാമയ്യ കൃത്യമായി തന്റെ ജോലി ചെയ്യുന്നുണ്ട്. എന്നാണ് മോദി അദ്ദേഹത്തിന്റെ ജോലി ഉത്തരവാദിത്തത്തോടെ ചെയ്യുകയെന്നും അദ്ദേഹം ചോദിച്ചു.
കര്‍ണാടകയിലെ ജനങ്ങള്‍ മോദിയുടെ കള്ള വാഗ്ദാനങ്ങളില്‍ വീഴരുത്. അദ്ദേഹത്തിന്റെ വാക്കുകളെല്ലാം പൊള്ളയാണ്. റാഫേല്‍ യുദ്ധ വിമാന കരാറുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിന്ന് മോദി ഒളിച്ചോടുകയാണ്. പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ അദ്ദേഹം മടികാണിക്കുന്നതെന്താണെന്നും അദ്ദേഹം ചോദിച്ചു. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സിനായിരുന്നു ആദ്യം യുദ്ധവിമാന കരാര്‍ നല്‍കിയിരുന്നത്. അവരാണ് 70 വര്‍ഷമായി ഇന്ത്യന്‍ വ്യോമ സേനക്ക് വിമാനങ്ങള്‍ നിര്‍മ്മിച്ച് നല്‍കുന്നത്. എന്നാല്‍ മോദി തന്റെ സ്വന്തം താല്‍പര്യം മുന്‍നിര്‍ത്തിയാണ് കരാറില്‍ മാറ്റം വരുത്തിയത്. ഇത് ആര്‍ക്കുവേണ്ടിയാണെന്ന് മോദി വ്യക്തമാക്കണം. പാരീസ് യാത്രക്കിടയിലാണ് മോദി കരാറില്‍ മാറ്റം വരുത്തിയത്. എന്ത് അടിസ്ഥാനത്തിലാണ് കരാര്‍ തനിക്ക് ഇഷ്ടപ്പെട്ട ആള്‍ക്ക് നല്‍കിയതെന്ന് മോദി ജനങ്ങളോട് പറയണം. കരാര്‍ മാറ്റുന്നതിന് കാബിനറ്റില്‍ നിന്ന് അനുമതി വാങ്ങിയിരുന്നോ എന്ന കാര്യത്തിലും മോദി ഉത്തരം നല്‍കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.
ബി.ജെ.പിയില്‍ നിന്ന് ഒരിക്കല്‍പോലും സത്യം പ്രതീക്ഷിക്കരുത്. പൊള്ളയായ വാഗ്ദാനങ്ങളുമായി ജനങ്ങളെ കബളിപ്പിക്കുകയാണ് മോദിയും കൂട്ടരും ചെയ്യുന്നത്. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാത്തതും കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാത്തതുമെല്ലാം അവരുടെ പിടിപ്പുകേടിനെയാണ് വ്യക്തമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."