മോദിക്ക് 'ഗ്രാന്റ് കോളര്‍ ഓഫ് ദി സ്റ്റേറ്റ് ഓഫ് ഫലസ്തീന്‍' പുരസ്‌കാരം സമ്മാനിച്ചു
റാമല്ല: ഫലസ്തീന്‍ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഫലസ്തീന്‍ പരമോന്നത ബഹുമതിയായ'ഗ്രാന്റ് കോളര്‍ ഓഫ് ദി സ്റ്റേറ്റ് ഓഫ് ഫലസ്തീന്‍' പുരസ്‌കാരം സമ്മാനിച്ചു. ഇന്ത്യയുടെയും ഫലസ്തീന്റെയും ഇടയില്‍ ബന്ധം സുദൃഢമാക്കാനായി നടത്തിയ ശ്രമങ്ങള്‍ക്കാണ് പ്രധാനമന്ത്രിക്ക് പുരസ്‌കാര അര്‍ഹനായത്. പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം ഫലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസാണ് പുരസ്‌കാരം സമ്മാനിച്ചത്. വിദേശ രാജാക്കന്മാര്‍, സര്‍ക്കാര്‍, രാജ്യ തലവന്മാര്‍ തുടങ്ങിയ ഉന്നതര്‍ക്കാണ് ഗ്രാന്റ് കോളര്‍ ഓഫ് ദി സ്റ്റേറ്റ് ഓഫ് ഫലസ്തീന്‍ പുരസ്‌കാരം നല്‍കുക.
സഊദി സല്‍മാന്‍ രാജാവ്, ചൈനീസ് പ്രസിഡന്റ് ജിന്‍പിങ്, ഹമദ് രാജാവ് തുടങ്ങിയവര്‍ക്ക് നേരത്തെ ഗ്രാന്റ് കോളര്‍ ഓഫ് ദി സ്റ്റേറ്റ് ഓഫ് ഫലസ്തീന്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. മോദിയുടെ ഉന്നതമായ നേതൃത്വത്തിന്റെയും ഇന്ത്യയുടെയും ഫലസ്തീന്റെയും ഇടയില്‍ ചരിത്രപരമായ ബന്ധങ്ങള്‍ സുദൃഢമാക്കയിതിനുള്ള ശ്രമത്തിനാണ് പുരസ്‌കാരം നല്‍കിയതെന്ന് ഗ്രാന്റ് കോളര്‍ ഓഫ് ദി സ്റ്റേറ്റ് ഓഫ് ഫലസ്തീന്‍ പുരസ്‌കാര പ്രശംസാ പത്രത്തില്‍ പറഞ്ഞു. ഫലസ്തീന്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയായ മോദിക്ക് ഊഷ്മള സ്വീകരണമാണ് അധികൃതര്‍ നല്‍കിയത്. ഇസ്‌റാഈല്‍ ഹെലികോപ്റ്ററിന്റെ അകമ്പടിയോടെ ,ജോര്‍ദാന്‍ രാജാവിന്റെ ഹെലികോപ്റ്ററിലാണ് മോദി റാമല്ലയില്‍ എത്തിയത്. ജോര്‍ദാനില്‍ നിന്നാണ് മോദി ഇവിടത്തേക്ക് തിരിച്ചത്. വെള്ളിയാഴ്ചയാണ് മോദി ജോര്‍ദാനിലെത്തിയത്. അബ്ദുല്ല രാജാവിനെ കണ്ട മോദി ഇന്ത്യ ജോര്‍ദാന്‍ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. ഈ മാസം ഒടുവില്‍ അബ്ദുല്ല രാജാവ് ഇന്ത്യയില്‍ എത്തും
ഫലസ്തീനില്‍ നിന്ന് മോദി മോദി യു.എ.ഇ, ഒമാന്‍ എന്നീ രാഷ്ട്രങ്ങളിലേക്ക് തിരിക്കും. മോദിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ബുര്‍ജ് ഖലീഫ, ദുബൈ ഫ്രെയിം, എ.ഡി.എന്‍.ഒ.സി ആസ്ഥാനം എന്നിവെ ഇന്നലെ ലൈറ്റുകളാല്‍ ഇന്ത്യന്‍ ദേശീയ പതാക സൃഷ്ടിച്ചു. യു.എ.ഇയില്‍ നടക്കുന്ന ആറാമത് ലോക ഗവണ്‍മെന്റ് ഉച്ചകോടിയില്‍ മോദി അംഭിസംബോധനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."