സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങള്‍ അടച്ചു പൂട്ടുവാനുള്ള നീക്കം അനുവദിക്കില്ല ; എ.ഐ.എസ്.എഫ്
തൃശൂര്‍: കേരളത്തിലെ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങള്‍ ലാഭകരമല്ലെന്ന് പറഞ്ഞ് അടച്ചു പൂട്ടുവാനുള്ള നീക്കം അനുവദിക്കില്ലെന്ന് എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി ശ്യാല്‍ പുതുക്കാട്, പ്രസിഡന്റ് ബി.ജി.വിഷ്ണു എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
തൃശൂര്‍ ജില്ലയിലെ കിരാലൂര്‍ പരശുരാമ മെമ്മോറിയല്‍ എയ്ഡഡ് എല്‍.പി സ്‌ക്കൂള്‍ ഹൈക്കോടതിയുടെ പിന്‍ബലത്തോടു കൂടി അടച്ചു പൂട്ടിയ സംഭവത്തില്‍ എ.ഐ.എ.എസ്.എഫ് ജില്ലാ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി.
കമ്പോളത്തിന്റെ പദപ്രയോഗങ്ങളായ ലാഭം, നഷ്ടം മുതലായവ വിദ്യാഭ്യാസരംഗത്ത് ഉപയോഗിക്കുന്നത് ഗുണകരമല്ല. പൊതുവിദ്യാഭ്യാസം എന്നത് സേവനമേഖലയില്‍പ്പെടുന്നതാണ്. സ്റ്റേറ്റിന്റെ അനിവാര്യ ചുമതലകളില്‍പ്പെട്ടതാണ് പൗരന് പ്രാഥമിക വിദ്യാഭ്യാസം ഉറപ്പുവരുത്തുക എന്നത്.
ഇക്കാര്യങ്ങളെല്ലാം കാറ്റില്‍പ്പറത്തി വളരെ തന്ത്രപൂര്‍വം വിദ്യാഭ്യാസമേഖലയെ പൂര്‍ണമായും കുത്തകവല്‍കരിക്കുന്നതിനുള്ള ഗൂഢനീക്കമാണ് ഇപ്പോള്‍ വിദ്യാലയങ്ങള്‍ അടച്ചുപൂട്ടുന്നതിനുള്ള തിരക്കിട്ട ശ്രമങ്ങള്‍ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പാവപ്പെട്ട വിദ്യാര്‍ഥികളുടെ ആശാകേന്ദ്രമായ പൊതുവിദ്യാലയങ്ങളെ എല്ലാ വഴികളും ഉപയോഗിച്ച് മികവിന്റെ കേന്ദ്രങ്ങളായി ഉയര്‍ത്തിക്കൊണ്ടുവരികയും അയല്‍പ്പക്ക വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്.
ഇപ്പോഴത്തെ ഹൈക്കോടതി വിധിയെ സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യുന്നതിന് എല്‍.ഡി.എഫ് സര്‍ക്കാര്‍ തയ്യാറായതിനെ എ.ഐ.എസ്.എഫ് സ്വാഗതം ചെയ്തു.
സ്‌കൂളുകള്‍ പൂട്ടാതിരിക്കാനും പൂട്ടിയവ ഉടന്‍ തുറന്നുപ്രവര്‍ത്തിക്കുന്നതിനും ആവശ്യമായ നടപടികള്‍ സര്‍ക്കാരില്‍ നിന്നും നീതിപീഠത്തില്‍ നിന്നും ഉണ്ടാകണമെന്നും അല്ലാത്തപക്ഷം പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കുന്നതിന് അതിശക്തമായ പോരാട്ടങ്ങള്‍ ആരംഭിക്കുമെന്നും എ.ഐ.എസ്.എഫ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."