HOME
DETAILS

കശ്മീരിൽ സൈനിക ക്യാമ്പിന് നേരെ ഭീകരരുടെ വെടിവെപ്പ്; ഇന്നുണ്ടാവുന്ന രണ്ടാമത്തെ ഭീകര ആക്രമണം

  
Web Desk
November 01, 2024 | 6:38 PM

Terrorist firing on army camp in Kashmir Second terrorist attack today

ശ്രീനഗർ:ജമ്മു കശ്മീരിലെ ബന്ദിപ്പോരയിൽ സൈനിക ക്യാമ്പിന് നേരെ ഭീകര ആക്രമണം.വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ്  സൈനിക ക്യാമ്പിന് നേരെ ഭീകകരുടെ വെടിവെപ്പുണ്ടായത്. ജമ്മു കശ്മീരിൽ ഇന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ ആക്രമണമാണിത്. ബന്ദിപ്പോര-പൻഹാ‍ർ റോഡിലുള്ള ബിലാൽ കോളനി ആ‍ർമി ക്യാമ്പിന് നേരെയാണ് ആക്രമണമുണ്ടായത്. ആർക്കും പരിക്കുകളില്ലെന്നും വെടിവെപ്പുണ്ടായ ഉടൻ സൈന്യം തിരിച്ചടി നൽകിയെന്നുമാണ് റിപ്പോർട്ടുകൾ.സംഭവത്തെക്കുറിച്ചുള്ള ഔദ്യോഗിക വിശദീകരണം ഇനിയും വരാനിരിക്കുന്നതേയുള്ളൂ.നേരത്തെ കശ്മീരിലെ ബുദ്ധഗാമിലാണ് ആദ്യം ആക്രമണം നടന്നത്.അവിടെ യുപി സ്വദേശികളായ രണ്ട് തൊഴിലാളികൾക്ക് നേരെ ഭീകരർ വെടിവെയ്ക്കുകയായിരുന്നു.

ഉത്തർപ്രദേശ് സ്വദേശികളായ സൂഫിയാൻ (25), ഉസ്‍മാൻ മാലിക് (25) എന്നിവരെ പരിക്കുകളോടെ ശ്രീനഗറിലെ ജെവിസി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഉത്തർപ്രദേശിലെ സഹ്റാൻപൂർ സ്വദേശികളായ ഇരുവരും കശ്മീർ ജൽ ശക്തി വകുപ്പിൽ ദിവസ വേദന തൊഴിലാളികളാണ്. പരിക്കേറ്റ രണ്ട് പേരുടെയും നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വെടിവെപ്പ് സംബന്ധിച്ച വിവരം ലഭിച്ചയുടൻ തന്നെ സുരക്ഷാ വിഭാഗങ്ങൾ സ്ഥലത്തെത്തി പ്രദേശത്ത് തെരച്ചിൽ ആരംഭിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലാത്സംഗ കേസ്; രാഹുലിന്റെ അറസ്റ്റ് തടഞ്ഞ നടപടി നീട്ടി ഹൈക്കോടതി, പരാതിക്കാരിയെ കക്ഷി ചേര്‍ത്തു

Kerala
  •  3 days ago
No Image

നിയമസഭ തെരഞ്ഞെടുപ്പില്‍ ഇത്തവണ കൊല്ലത്ത് മുകേഷിന് സീറ്റില്ല; മറ്റൊരാളെ നിര്‍ത്താന്‍ സിപിഎം

Kerala
  •  3 days ago
No Image

കളി ഇന്ത്യയിൽ തന്നെ! ബംഗ്ലാദേശിന്റെ ആവശ്യം ഐസിസി തള്ളി; വിട്ടുവീഴ്ചയില്ലെന്ന് വ്യക്തം.

Cricket
  •  3 days ago
No Image

ശാസ്തമംഗലത്തെ എംഎല്‍എ ഓഫീസ് ഒഴിയാന്‍ വി.കെ പ്രശാന്ത്, മരുതംകുഴിയില്‍ പുതിയ ഓഫിസ്

Kerala
  •  3 days ago
No Image

കടബാധ്യതയിൽ മനംനൊന്ത് കൂട്ടക്കൊല: അമ്മയെയും സഹോദരങ്ങളെയും കൊലപ്പെടുത്തി യുവാവ് പൊലിസ് സ്റ്റേഷനിൽ കീഴടങ്ങി

crime
  •  3 days ago
No Image

പാവം കള്ളന്‍...മോഷണ ശ്രമത്തിനിടെ എക്സ്ഹോസ്റ്റ് ഫാനിന്റെ ദ്വാരത്തില്‍ കുടുങ്ങി; പുറത്തെടുത്തത് പൊലിസെത്തി

National
  •  3 days ago
No Image

കുവൈത്തില്‍ കോട്ടയം സ്വദേശിയായ പ്രവാസി അന്തരിച്ചു

Kuwait
  •  3 days ago
No Image

ചികിത്സയ്ക്ക് പണമില്ല, വിട്ടുകൊടുക്കാതെ ക്ലബ്ബും; കരിയറിന്റെ തുടക്കത്തിൽ താൻ അനുഭവിച്ച പ്രതിസന്ധികളെക്കുറിച്ച് മനസ് തുറന്ന് ലയണൽ മെസ്സി

Football
  •  3 days ago
No Image

1996ലെ ചാര്‍ഖി ദാദ്രി വിമാനാപകടത്തോടെ ആകാശയാത്ര പേടിയായി; ഇതോടെ 25 വര്‍ഷം ബഹ്‌റൈനില്‍ തന്നെ കഴിഞ്ഞു; ഒടുവില്‍ വി.വി ആശ നാടണഞ്ഞു; അറിഞ്ഞിരിക്കാം 'എയറോഫോബിയ' 

Trending
  •  3 days ago
No Image

എസ്.ഐ.ആർ: അമർത്യാ സെന്നിനും ഷമിക്കും ഹിയറിങ് നോട്ടിസ്

National
  •  3 days ago