HOME
DETAILS

ലെവി: അടക്കേണ്ടത്‌ ഭീമമായ തുക; സ്വകാര്യ കമ്പനികളും തൊഴിലുടമകളും അങ്കലാപ്പില്‍

  
backup
February 11 2018 | 17:02 PM

levy-news

ജിദ്ദ: ലെവി ഇനത്തില്‍ അടക്കേണ്ട ഭീമമായ തുകയുടെ ഇന്‍വോയ്‌സ് ലഭിച്ച സ്വകാര്യ സ്ഥാപനങ്ങളും കമ്പനികളും തൊഴിലുടമകളും അങ്കലാപ്പില്‍. രൂക്ഷമായ സാമ്പത്തികമാന്ദ്യത്തിന്റെയും ഇന്ധന, വൈദ്യുതി നിരക്ക് വര്‍ധനവുകളും പുതിയ നികുതികളും മൂലമുള്ള അധിക സാമ്പത്തിക ഭാരത്തിന്റെയും പശ്ചാത്തലത്തില്‍ ഇത്രയും ഭീമമായ തുക ലെവിയിനത്തില്‍ എങ്ങനെ അടയ്ക്കുമെന്ന് അറിയാതെ ആശങ്കയിലാണ് തൊഴിലുടമകളും കമ്പനികളും സ്ഥാപനങ്ങളും.

ജനുവരി ഒന്നു മുതലാണ് പുതിയ ലെവി നിലവില്‍വന്നത്. ഇതുവരെ സ്വകാര്യ സ്ഥാപനങ്ങളില്‍ സഊദി ജീവനക്കാരെക്കാള്‍ കൂടുതലുള്ള വിദേശികള്‍ക്കു മാത്രമായിരുന്നു ലെവി ബാധകം. ഇവര്‍ക്ക് പ്രതിമാസം 200 റിയാല്‍ തോതില്‍ വര്‍ഷത്തില്‍ 2,400 റിയാലാണ് ലെവി ഇനത്തില്‍ അടയ്‌ക്കേണ്ടിയിരുന്നത്. ജനുവരി ഒന്നു മുതല്‍ സ്വകാര്യ സ്ഥാപനങ്ങളിലെ മുഴുവന്‍ വിദേശികള്‍ക്കും ലെവി ബാധകമാക്കിയിട്ടുണ്ട്. സഊദി ജീവനക്കാരെക്കാള്‍ കൂടുതലുള്ള വിദേശികള്‍ക്ക് പ്രതിമാസം 400 റിയാല്‍ തോതില്‍ വര്‍ഷത്തില്‍ 4,800 റിയാലും സഊദികളുടെ എണ്ണത്തെക്കാള്‍ കുറവുള്ള വിദേശികള്‍ക്ക് പ്രതിമാസം 300 റിയാല്‍ തോതില്‍ വര്‍ഷത്തില്‍ 3,600 റിയാലുമാണ് ഈ കൊല്ലം ലെവി അടയ്‌ക്കേണ്ടത്. അടുത്ത വര്‍ഷം സഊദികളെക്കാള്‍ കൂടുതലുള്ള വിദേശികള്‍ക്കുള്ള പ്രതിമാസ ലെവി 600 റിയാലും സ്വദേശി ജീവനക്കാരെക്കാള്‍ കുറവുള്ള വിദേശികള്‍ക്കുള്ള പ്രതിമാസ ലെവി 500 റിയാലും 2020ല്‍ സഊദികളെക്കാള്‍ കൂടുതലുള്ള വിദേശികള്‍ക്കുള്ള പ്രതിമാസ ലെവി 800 റിയാലും സ്വദേശി ജീവനക്കാരെക്കാള്‍ കുറവുള്ള വിദേശികള്‍ക്കുള്ള പ്രതിമാസ ലെവി 700 റിയാലും ആയി ഉയരും.

2018 ജനുവരി ഒന്നിനു മുമ്പായി പുതിയ ഇഖാമയും വര്‍ക്ക് പെര്‍മിറ്റും നേടുകയോ ഇഖാമയും വര്‍ക്ക് പെര്‍മിറ്റും പുതുക്കുകയോ ചെയ്തവരുടെ വര്‍ക്ക് പെര്‍മിറ്റില്‍ ഈ വര്‍ഷത്തില്‍ അവശേഷിക്കുന്ന കാലത്തേക്കുള്ള പുതിയ നിരക്കിലുള്ള ലെവി ഈടാക്കുന്നതിനാണ് സ്വകാര്യ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം ഇന്‍വോയ്‌സ് ഇഷ്യു ചെയ്യുന്നത്. സ്വകാര്യ കമ്പനികളിലെയും സ്ഥാപനങ്ങളിലെയും മുഴുവന്‍ ജീവനക്കാരുടെയും ഇഖാമയില്‍ ഈ വര്‍ഷം എത്ര കാലമാണോ ബാക്കിയുള്ളതെങ്കില്‍ അത്രയും കാലത്തേക്കുള്ള ലെവി കണക്കാക്കി ഇന്‍വോയ്‌സ് ഇഷ്യു ചെയ്ത് ലെവി ഈടാക്കുകയാണ് ചെയ്യുന്നത്.

ജനുവരി ഒന്നിനു മുമ്പ് ഇഷ്യു ചെയ്ത വര്‍ക്ക് പെര്‍മിറ്റിന്റെ കാലാവധിയില്‍ ഈ വര്‍ഷത്തില്‍ അവശേഷിക്കുന്ന കാലത്തേക്കുള്ള ലെവിക്കുള്ള ഇന്‍വോയ്‌സ് ആണ് നല്‍കുന്നതെന്ന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു. ജനുവരി ഒന്നിനു മുമ്പായി ഫൈനല്‍ എക്‌സിറ്റില്‍ രാജ്യം വിടുകയോ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റുകയോ ചെയ്ത വിദേശതൊഴിലാളികളുടെ ലെവി ഇന്‍വോയ്‌സില്‍ കണക്കാക്കില്ല. ജനുവരി ഒന്നു മുതല്‍ സ്വകാര്യ സ്ഥാപനങ്ങളിലും കമ്പനികളിലുമുള്ള വിദേശികള്‍ക്കു മാത്രമാണ് പുതിയ നിരക്കിലുള്ള ലെവി കണക്കാക്കി ഇന്‍വോയ്‌സ് ഇഷ്യു ചെയ്യുന്നത്.

മുന്‍കാല പ്രാബല്യത്തോടെ ലെവി കണക്കാക്കുന്നില്ല. ജനുവരി ഒന്നു മുതല്‍ വര്‍ക്ക് പെര്‍മിറ്റില്‍ എത്ര കാലാവധിയാണോ ഉള്ളതെങ്കില്‍ അത്രയും കാലത്തേക്കുള്ള ലെവി മാത്രമാണ് ഇന്‍വോയ്‌സില്‍ കണക്കാക്കുന്നതെന്നും മന്ത്രാലയം പറഞ്ഞു. ജനുവരി 15 മുതല്‍ ലെവി ഇന്‍വോയ്‌സ് നടപ്പാക്കുന്നതിനാണ് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം ആദ്യം തീരുമാനിച്ചിരുന്നത്. ഇത് പിന്നീട് ജനുവരി 29 ലേക്ക് നീട്ടിവെക്കുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  14 minutes ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  17 minutes ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  37 minutes ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  an hour ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  an hour ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  10 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  10 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  11 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  11 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  11 hours ago