സ്‌കൂളില്‍ സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടം
വടക്കാഞ്ചേരി: സഹകരണ ടൂറിസം വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയ പനങ്ങാട്ടുകര മുഹമ്മദ് നബിദിനം എല്‍.പി സ്‌കൂളില്‍ സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടം. രാത്രികാലങ്ങളില്‍ സ്‌കൂളിനുള്ളില്‍ അതിക്രമിച്ച് കയറുന്ന അക്രമിസംഘം സ്‌കൂളിന്റെ വസ്തുവഹകള്‍ നശിപ്പിക്കുന്നതും ക്ലാസ് മുറികളില്‍ മലമൂത്ര വിസര്‍ജനം നടത്തുന്നതും പതിവാണ്.
സ്‌കൂളിനോട് ചേര്‍ന്ന സ്റ്റേജ് മദ്യപാനികളുടെ പിടിയിലാണ്. മദ്യപന്മാര്‍ ബഹളംവെക്കുന്നത് മൂലം പ്രദേശവാസികള്‍ അനുഭവിക്കുന്ന ദുരിതവും ചില്ലറയല്ല. കഴിഞ്ഞ രാത്രിയില്‍ മദ്യപന്മാര്‍ തമ്മില്‍ വഴക്കും കയ്യാങ്കളിയും നടന്നത് നാടിനെ ഏറെ നേരം ഭീതിയിലാഴ്ത്തി. വടക്കാഞ്ചേരിയില്‍ നിന്ന് പൊലിസ് സ്ഥലത്തെത്തിയപ്പോഴേക്കും അക്രമികള്‍ ഓടിരക്ഷപ്പെട്ടു.
സ്‌കൂളിനെ അക്രമികളില്‍ നിന്ന് രക്ഷിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."