HOME
DETAILS
MAL
മംഗളൂരു വിമാനത്താവളത്തില്‍ വിദേശ യാത്രക്കാര്‍ക്ക് ഓണ്‍ലൈന്‍ ഗൈഡ് സൗകര്യം
backup
February 17 2017 | 19:02 PM
മംഗളൂരു: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന ടൂറിസ്റ്റുകള്‍ക്കും മറ്റു വിദേശ സഞ്ചാരികളെയും കസ്റ്റംസ് നിയമങ്ങളെപ്പറ്റി മനസിലാക്കാന്‍ മംഗളൂരു വിമാനത്താവളത്തില്‍ ഓണ്‍ലൈന്‍ ഗൈഡ് സൗകര്യം ആരംഭിച്ചു. ബംഗളൂരു മേഖലയില്‍ പരീക്ഷണാര്‍ഥം ആരംഭിക്കുന്ന ഈ സൗകര്യം ഇന്നലെ കസ്റ്റംസ് ചീഫ് കമ്മിഷണര്‍ രാജീവ് ഭൂഷണ്‍ തീവാരി ഉദ്ഘാടനം ചെയ്തു. ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമുകളില്‍ വിവരങ്ങള്‍ ലഭ്യമാകുന്നതോടെ വിമാനത്താവളത്തിലെ കസ്റ്റംസ് നടപടികള്‍ വിദേശയാത്രക്കാര്‍ക്ക് എളുപ്പത്തില്‍ മനസിലാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."