HOME
DETAILS

അടിയന്തരപ്രമേയവുമായി പ്രതിപക്ഷം : പി.എസ്.സി നിയമനം സർക്കാർ അട്ടിമറിക്കുന്നു

  
Laila
October 11 2024 | 03:10 AM

Opposition with urgent resolution Government is overturning PSC appointment

തിരുവനന്തപുരം: പി.എസ്.സി നിയമനം സർക്കാർ അട്ടിമറിക്കുന്നുവെന്ന് പ്രതിപക്ഷം നിയമസഭയിൽ. ഒഴിവുകൾ റിപ്പോർട്ട്  ചെയ്യരുതെന്ന് വകുപ്പുകൾക്ക് സർക്കാർ വാക്കാൽ  നിർദേശം നൽകിയിരിക്കുകയാണെന്നും ആരോപിച്ച് നൽകിയ അടിയന്തരപ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി. പിൻവാതിൽ നിയമനത്തിലൂടെ പിണറായി സർക്കാർ പതിനായിരങ്ങളെ നിയമിച്ചപ്പോൾ പി.എസ്.സിയുടെ സി.പി.ഒ പട്ടികയിലെ ഒന്നാം റാങ്കുകാരനുപോലും ജോലിനൽകാൻ  കഴിഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. 

സംസ്ഥാനത്ത് പൊതുമേഖലയിൽ തൊഴിലവസരങ്ങൾ ഉണ്ടാവുന്നില്ലെന്നാരോപിച്ച് പി.സി വിഷ്ണുനാഥാണ് അടിയന്തരപ്രമേയത്തിന് നോട്ടിസ് നൽകിയത്. കേരള പൊലിസിൽ നിലവിൽ വിവിധ തസ്തികകളിലായി 13 റാങ്ക് ലിസ്റ്റുകളുണ്ട്. ഇനി ആറുമാസമാണ്‌ റാങ്ക് ലിസ്റ്റിന്റെ കാലാവധി. കഴിഞ്ഞ തവണ ഈ കാലയളവിൽ രണ്ടു ബാച്ചിന്റെ ട്രെയിനിങ് പൂർത്തിയായിരുന്നുവെന്നും വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി. 

വനിതാ കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റിൽ 967 പേരുണ്ടായിരുന്നു. സേനയിൽ വനിതാ പ്രാതിനിധ്യം കൂട്ടുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടും ആ ലിസ്റ്റിൽ നിന്ന് ഇതുവരെയും നിയമനം നടന്നിട്ടില്ല. എസ്.ഐ റാങ്ക് ലിസ്റ്റിൽ 1038 പേരുണ്ട്. ഈ ലിസ്റ്റിൽ നിന്ന് ഒരാളെ പോലും നിയമിച്ചില്ല. സേനയിൽ അംഗബലം കുറവായതുകൊണ്ടും സമ്മർദം കൊണ്ടും 83 പൊലിസുകാർ ആത്മഹത്യചെയ്തു.

കഴിഞ്ഞമാസവും മൂന്നു പൊലിസുകാർ ആത്മഹത്യചെയ്തു. അംഗബലം കൂട്ടാനുള്ള എല്ലാ ഫയലുകളും ധനവകുപ്പ് തള്ളിയിരിക്കുകയാണ്. കോടികൾ മുടക്കി അർജന്റീന ടീമിനെ കൊണ്ടുവരാനും കേരളീയം, നവകേരള സദസ് നടത്താനും പണമുണ്ടെന്നും വിഷ്ണുനാഥ് പറഞ്ഞു.

രാജ്യത്ത് പബ്ലിക് സർവിസ് കമ്മിഷൻ മുഖേന ഏറ്റവുമധികം നിയമനം നടത്തിയ സംസ്ഥാനം കേരളമാണെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. രാജ്യത്തെ ആകെ പി.എസ്.സി നിയമനങ്ങളിൽ 60 ശതമാനവും നടത്തിയത് കേരളമാണെന്നുംധനമന്ത്രി പറഞ്ഞു. കഴിഞ്ഞ രണ്ടുദിവസം പൊതുജനത്തിന് ആവശ്യമില്ലാത്ത വിഷയം ചർച്ചയ്ക്ക് കൊണ്ടുവന്നെന്ന് പറയുകയും ഇപ്പോൾ പൊതുജനത്തിന് ആവശ്യമായ വിഷയം കൊണ്ടുവന്നപ്പോൾ അത് ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്ന് പറഞ്ഞ് സർക്കാർ അപഹാസ്യരാകുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വാക്കൗട്ട് പ്രസംഗത്തിൽ കുറ്റപ്പെടുത്തി. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അനധികൃതമായി ഒമാനിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച 18 പേര്‍ അറസ്റ്റില്‍ 

oman
  •  7 days ago
No Image

കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ സഊദിയില്‍ ജോലി ലഭിച്ചത് 25 ലക്ഷം സ്വദേശികള്‍ക്ക്; പ്രവാസികള്‍ക്ക് വലിയ നഷ്ടമെന്ന് റിപ്പോര്‍ട്ട്

Saudi-arabia
  •  7 days ago
No Image

കോട്ടയം മെഡിക്കൽ കോളേജ് അപകടം: ബിന്ദുവിന്റെ വീട് നവീകരണത്തിന് ഉടൻ ധനസഹായം; മന്ത്രി ആർ. ബിന്ദു

Kerala
  •  7 days ago
No Image

ഡൽഹി വിശാൽ മെഗാ മാർട്ടിൽ തീപിടുത്തം: ലിഫ്റ്റിൽ കുടുങ്ങിയ യുവാവ് മരിച്ചു

National
  •  7 days ago
No Image

വയനാട്ടിൽ സിപിഎം സംഘടനാ പ്രശ്നം രൂക്ഷം: പൂതാടി ലോക്കൽ കമ്മിറ്റി ഓഫീസ് ഏരിയ നേതൃത്വം താഴിട്ട് പൂട്ടി

Kerala
  •  7 days ago
No Image

'ഇത്രയും വലിയ ഉള്ളി ഞാന്‍ ഇതുവരെ കണ്ടിട്ടില്ല'; ദുബൈയിലെ വിപണിയില്‍ തിളങ്ങി കുഞ്ഞിന്റെ തലയോളം വലിപ്പമുള്ള ഭീമന്‍ ചൈനീസ് ചുവന്ന ഉള്ളി

uae
  •  7 days ago
No Image

64-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം തൃശൂരിൽ, കായികമേള തിരുവനന്തപുരത്ത്

Kerala
  •  7 days ago
No Image

വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല

Kerala
  •  7 days ago
No Image

പഴകിയ ടയറുകള്‍ മാരകമായ അപകടങ്ങള്‍ക്ക് കാരണമായേക്കാം; മുന്നറിയിപ്പുമായി അബൂദബി പൊലിസ്

uae
  •  7 days ago
No Image

അസാധാരണമായ പ്രാർത്ഥന: പൂജാമുറികൾക്ക് പിന്നിൽ കഞ്ചാവ് ഒളിപ്പിച്ച് കടത്തുന്ന സംഘം എക്സൈസ് പിടിയിൽ

National
  •  7 days ago