HOME
DETAILS

വേതനമില്ല, സേവനം മാത്രം; സാക്ഷരതാ പ്രേരകുമാര്‍ക്ക്  -വിൽപ്പനയ്ക്കുണ്ട് ദുരിതം

  
October 11, 2024 | 3:30 AM

No wages only service Literacy Prerakumar - sales are suffering

കോഴിക്കോട്: വേതനമില്ലാതെ, കടുത്ത വേദനയിൽ കഴിയുകയാണ് സാക്ഷരതാ പ്രേരക്മാര്‍. തദ്ദേശസ്ഥാപനങ്ങളിലേക്ക് പുനര്‍വിന്യസിച്ചതിലെ അവ്യക്തതയാണ് ഇവരുടെ ദുരിതമേറ്റുന്നത്. നോഡല്‍ പ്രേരകുമാര്‍ക്ക് 15000 രൂപയും പ്രേരക്മാര്‍ക്ക് 12000 രൂപയുമാണ് മാസവേതനം. ഇതുപോലും കൃത്യമായി ലഭിക്കുന്നില്ല. 

2023 സെപ്റ്റംബറിലാണ്  തദ്ദേശസ്ഥാപനങ്ങളിലേക്ക് ഇവരെ പുനര്‍വിന്യസിച്ചത്.  60 ശതമാനം തദ്ദേശസ്ഥാപനങ്ങളും 40 ശതമാനം സാക്ഷരതാമിഷനും വേതനം നല്‍കാനായിരുന്നു തീരുമാനം. 2024 ഏപ്രില്‍ മുതല്‍ വേതനം മുഴുവനും തദ്ദേശസ്ഥാപനങ്ങള്‍ നല്‍കാനും മൂന്നുമാസം കൂടുമ്പോള്‍ തുകയുടെ 40 ശതമാനം സാക്ഷരതാമിഷന്‍ അനുവദിച്ചുനല്‍കാനും തീരുമാനമായി. 

ഇതുപ്രകാരം മിക്ക പഞ്ചായത്തുകളും വേതനം നല്‍കി. എന്നാല്‍ ജൂണിലെ ഉത്തരവ് വീണ്ടും പ്രതിസന്ധിയിലാക്കി. 
ഇതുപ്രകാരം 60 ശതമാനം തദ്ദേശസ്ഥാപനങ്ങളും 40 ശതമാനം സാക്ഷരതാമിഷനും നല്‍കുമെന്നാണ്. എന്നാല്‍ ഇതിനുശേഷം വേതനം മുടങ്ങുന്നത് തുടര്‍ക്കഥയായി. ജൂണ്‍ മുതല്‍ തദ്ദേശസ്ഥാപനങ്ങളുടെ വിഹിതം മാത്രമാണ് ലഭിക്കുന്നത്.

സാമ്പത്തിക പ്രതിസന്ധിക്കനുസരിച്ച് പലയിടത്തും കുടിശ്ശികയേറുമെന്ന് പ്രേരകുമാർ തന്നെ പറയുന്നു. മുന്‍പ് സാക്ഷരതാ തുടര്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങൾ മാത്രമായിരുന്നു ഇവരുടെ ജോലി. ഇപ്പോള്‍ പഞ്ചായത്തു പ്രവര്‍ത്തനങ്ങളില്‍ക്കൂടി സഹകരിക്കണം. ഇതോടെയാണ് പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയത്.

4,7,10 തുല്യതാ ക്ലാസ് പഠിതാക്കളെ കണ്ടെത്തല്‍, രജിസ്റ്റര്‍ ചെയ്യല്‍, ക്ലാസുകള്‍ സംഘടിപ്പിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് അവതാളത്തിലായത്.  രാവിലെ മുതല്‍ പഞ്ചായത്തുകളിൽ ജോലി നോക്കണം. ശേഷമാണ് സാക്ഷരതാ ജോലികള്‍ക്ക് സമയം കണ്ടെത്തേണ്ടത്. ഇത് ഇരട്ടിപ്രഹരമായി. എന്നിട്ടും ഓണക്കാലത്തുപോലും വേതനം നല്‍കാത്തത് കടുത്ത ക്രൂരതയാണെന്ന് കെ.എസ്.പി.എ ജില്ലാ സെക്രട്ടറി കെ.ശശീന്ദ്രന്‍ ചൂണ്ടിക്കാട്ടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്രം കുറിച്ച് ഇന്ത്യൻ പെൺപട; സൗത്ത് ആഫ്രിക്കയെ കീഴടക്കി ലോക കിരീടം

Cricket
  •  a month ago
No Image

തെരുവ് നായയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി; പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലിസ് 

National
  •  a month ago
No Image

ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യുന്നു; നൈജീരിയക്കെതിരെ സൈനിക നടപടി സ്വീകരിക്കുമെന്ന് ട്രംപ്

International
  •  a month ago
No Image

സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് സന്തോഷവാര്‍ത്ത; നിര്‍ണായക സംവിധാനവുമായി കുവൈത്ത്‌

Kuwait
  •  a month ago
No Image

വർക്കലയിൽ ട്രെയിനിൽ നിന്ന് യുവതിയെ ട്രാക്കിലേക്ക് തള്ളിയിട്ടു; പ്രതി പിടിയിൽ

crime
  •  a month ago
No Image

മോദിയുടെ റിമോട്ട് അംബാനി-അദാനിമാരുടെ കയ്യില്‍; വലിയ നെഞ്ചുണ്ടെന്ന് കരുതി ആരും ശക്തനാവില്ല; മോദിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

National
  •  a month ago
No Image

രാജസ്ഥാനിൽ തീർത്ഥാടകർ സഞ്ചരിച്ച മിനിബസ് ട്രക്കിലിടിച്ച് 15 പേർ മരിച്ചു

National
  •  a month ago
No Image

ഇന്ത്യൻ ക്യാപറ്റന് 43 വർഷം പഴക്കമുള്ള നാണക്കേടിന്റെ റെക്കോർഡ്; 21-ാം നൂറ്റാണ്ടിലെ 'വില്ലൻ'

Cricket
  •  a month ago
No Image

കുട്ടികൾക്ക് അപകടകരം; 'ലബുബു' കളിപ്പാട്ടം വിപണിയിൽ നിന്ന് നീക്കം ചെയ്യാൻ കുവൈത്ത്

Kuwait
  •  a month ago
No Image

ഒന്നാം ക്ലാസുകരനോട് ജാതിയധിക്ഷേപം; പാന്റിനുള്ളിലേക്ക് തേളിനെ ഇട്ടു, ക്രൂരമായി മര്‍ദ്ദിച്ചു; അധ്യാപകർക്കെതിരെ കേസ് 

National
  •  a month ago