സഹകരണ സംഘങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്‍കണം
തിരുവനന്തപുരം: നോട്ടുപിന്‍വലിക്കല്‍ നടപടി സംസ്ഥാനത്തെ സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനത്തെ തകര്‍ത്ത സാഹചര്യത്തില്‍ സംഘങ്ങള്‍ക്ക് റിസര്‍വ് ബാങ്കിന്റെ നിര്‍ദേശങ്ങള്‍ക്ക് ഉപരിയായ സ്വയംഭരണാവകാശം നല്‍കാന്‍ സഹകരണവകുപ്പ് റജിസ്ട്രാര്‍ക്ക് അധികാരം നല്‍കണമെന്ന് ശുപാര്‍ശ.
നോട്ടു റദ്ദാക്കല്‍ സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥക്കുണ്ടാക്കിയ ആഘാതം പഠിക്കാന്‍ ആസൂത്രണ ബോര്‍ഡ് നിയമിച്ച സമിതിയുടെ റിപ്പോര്‍ട്ടിലാണ് ഈ ശുപാര്‍ശ. കാസര്‍കോഡ്, വയനാട് എന്നീ ജില്ലകളില്‍ വാണിജ്യ ബാങ്കുകളേക്കാള്‍ സ്വാധീനം സഹകരണ സംഘങ്ങള്‍ക്കുണ്ട്. ഇവിടെയുള്ള ഗ്രാമീണ ജനതയില്‍ ഭൂരിപക്ഷവും സഹകരണ സംഘങ്ങളെയാണ് ആശ്രയിച്ചിരുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രൊഫ. സി.പി ചന്ദ്രശേഖരന്‍ (സെന്റര്‍ ഫോര്‍ ഇക്കണോമിക്‌സ് സ്റ്റഡീസ് ആന്‍ഡ് പ്ലാനിങ്, ജെ.എന്‍.യു), പ്രൊഫ. ഡി നാരായണ, പ്രൊഫ. പിനാകി ചക്രബര്‍ത്തി, കെ.എം എബ്രഹാം, വി.എസ് സെന്തില്‍ എന്നിവരടങ്ങിയ സമിതിയാണ് വിഷയം പഠിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."