റോഡ് സുരക്ഷാ അതോരിറ്റിയില്‍ സന്നദ്ധ സംഘടനകള്‍ക്ക് പ്രാതിനിധ്യം വേണം: റാഫ്
തൃശൂര്‍: റോഡപകടങ്ങള്‍ ലഘൂകരിക്കാനും റോഡ് സുരക്ഷ ഉറപ്പ് വരുത്തുന്നതിനും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ക്ക് റോഡ് സുരക്ഷാ അതോറിറ്റിയില്‍ പ്രാതിനിധ്യം ഉറപ്പ് വരുത്തണമെന്ന് തൃശൂര്‍ ജില്ലാ റോഡ് ഏക്സിഡന്റ് ഫോറം (റാഫ്) നിര്‍വാഹക സമിതി യോഗം ആവശ്യപ്പെട്ടു.
ഫോറം ജില്ലാ ഭാരവാഹികളായി വേണു കരിക്കാട് (പ്രസിഡന്റ്), കെ.ആര് തോമസ്, വര്‍ഗീസ് മേച്ചരി, കെ.പി സുധീഷ് (വൈസ് പ്രസിഡന്റുമാര്‍), വി.എച്ച്.കെ മുഹമ്മദ് (ജനറല്‍ സെക്രട്ടറി), എന്‍.എച്ച് അബ്ദുല്‍ സലീം, എന്‍.വി കൃഷ്ണകുമാര്‍, നാസര്‍ കല്ലായി (ജോയിന്റ് സെക്രട്ടറിമാര്‍), എന്‍.വി സജീവ് മണ്ണാതിണ്ടി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. യോഗം റാഫ് സംസ്ഥാന പ്രസിഡന്റ് കെ.എം അബ്ദു ഉദ്ഘാടനം ചെയ്തു. വേണു കരിക്കാട് അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി കവറൊടി മുഹമ്മദ് മാസ്റ്റര്‍, കെ.പി.ഒ റഹ്മത്തുല്ല, സുമ ശങ്കര്‍, ആശ തൃപ്പൂണിത്തറ, വനജ ഭാസ്കരന്, പി.ദാക്ഷായണി ടീച്ചര്‍, ടി.നിര്‍മല, കെ.ആര് തോമസ്, ദാരി ബാബു ശരീഫ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."