ടൈറ്റാനിയം കേസ്: വിജിലന്‍സ് കേസ് ഡയറി ഹാജരാക്കി
തിരുവനന്തപുരം: ടൈറ്റാനിയം അഴിമതിക്കേസില്‍ തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയില്‍ വിജിലന്‍സ് കേസ് ഡയറി ഹാജരാക്കി. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ അന്വേഷണം അനന്തമായി നീളുന്നതിനെ വിമര്‍ശിച്ച കോടതി കേസ് ഡയറി ഹാജരാക്കാന്‍ അന്ത്യ ശാസനം നല്‍കിയിരുന്നു. കേസിലെ മൂന്നാം പ്രതി സന്തോഷ് എഫ്.ഐ.ആര് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണെന്നും ഇതിന്മേലുള്ള തീരുമാനം വൈകുന്നതിലാണ് കേസിലെ തുടര്‍ നടപടികള്‍ നീളുന്നതെന്നും വിജിലന്‍സ് അഡൈ്വസര്‍ കോടതിയെ അറിയിച്ചു. അടുത്തമാസം നാലിന് കേസ് വീണ്ടും പരിഗണിക്കും. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, വി.കെ ഇബ്രാഹിംകുഞ്ഞ്, മറ്റു ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരേയാണ് ടൈറ്റാനിയം കേസില്‍ വിജിലന്‍സ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തത്. ടൈറ്റാനിയം കമ്പനിയില്‍ മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിച്ചതില്‍ 256 കോടിയുടെ അഴിമതി നടന്നിട്ടുണ്ടെന്നാണ് കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."