സി.പി.എം നേതാവിന്റെ കാറിനും പാര്‍ട്ടി ഓഫിസിനു നേരെയുംആക്രമണം
കൊടുങ്ങല്ലൂര്‍: നിരോധനാജ്ഞ പിന്‍വലിച്ച കൊടുങ്ങല്ലൂരില്‍ നഗരസഭാ കൗണ്‍സിലറുടെ വീടിനും സി.പി.എം നേതാവിന്റെ കാറിനും പാര്‍ട്ടി ഓഫിസിനും നേരെ ആക്രമണം.
കൊടുങ്ങല്ലൂര്‍ നഗരസഭാ കൗണ്‍സിലറും സി.പി.എം മേത്തല ലോക്കല്‍ കമ്മിറ്റിയഗവുമായ അഡ്വ: സി.പി രമേശന്റെ വീടിനും സി.പി.എം മേത്തല ലോക്കല്‍ കമ്മിറ്റിയഗം പുത്തന്‍പുരക്കല്‍ ഹരിദാസന്റെ കാറിനും സി.പി.എം മേത്തല കുന്നംകുളം ബ്രാഞ്ച് കമ്മിറ്റി ഓഫിസിനും നേരെയാണ് ഞായറാഴ്ച്ച രാത്രിയില്‍ ആക്രമണമുണ്ടായത്.
അര്‍ധരാത്രിയോടെയാണ് മൂന്ന് ആക്രമണങ്ങളും നടന്നത്. സി.പി രമേശന്റെ വീടിന് നേരെയുണ്ടായ കല്ലേറില്‍ വീടിന് കേടുപാടൊന്നും സംഭവിച്ചിട്ടില്ല.
ഹരിദാസന്റെ വീട്ടുമുറ്റത്ത് നിറുത്തിയിട്ടിരുന്ന ഹ്യൂണ്ടായ് കാറിന്റെ പിറകുവശത്തെ ചില്ല് അക്രമികള്‍ എറിഞ്ഞുതകര്‍ത്തു.
പാര്‍ട്ടി ഓഫിസിന് നേരെയുണ്ടായ കല്ലേറില്‍ ജനല്‍ ചില്ല് തകര്‍ന്നു.
ഈ ഓഫിസിന് നേരെ മുന്‍പും പല തവണ ആക്രമണം നടന്നിട്ടുണ്ട്.
സംഭവങ്ങളെ കുറിച്ച് കൊടുങ്ങല്ലൂര്‍ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
ഇക്കഴിഞ്ഞ ദിവസം മേത്തലയില്‍ ബി.ജെ.പി മേഖലാ പ്രസിഡന്റ് ഷിംജി കുമാറിന്റെ വീടിന് നേരെ ആക്രമണം നടന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."