HOME
DETAILS
MAL
തെരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ആന്റണി
backup
February 12 2018 | 03:02 AM
കൊച്ചി: രാജ്യത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ നിര്‍ദേശിച്ച് മുതിര്‍ന്ന നേതാവ് എ.കെ ആന്റണി. നരേന്ദ്രമോദി സര്‍ക്കാരിന്റെ ഇത്തവണത്തെ ബജറ്റ് കണ്ടാല്‍ നവംബര്‍ കഴിഞ്ഞ് ഏതുനിമിഷവും തെരഞ്ഞെടുപ്പ് ഉണ്ടാകുമെന്നാണ് തോന്നുന്നത്.
രാജ്യത്തെ ഭരണഘടനയും മതേതരത്വവും തകര്‍ക്കാനാണ് മോദി ശ്രമിക്കുന്നത്. റാഫേല്‍ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തുവിടണം. പൊതുമേഖലാ സ്ഥാപനമായ എച്ച്.എ.എല്ലിനെ ഒഴിവാക്കാനുള്ള കാരണങ്ങള്‍ സര്‍ക്കാര്‍ വിശദീകരിക്കണം.
ജനങ്ങളുടെ സംശയങ്ങള്‍ ദൂരീകരിക്കാന്‍ ഇടപാടുസംബന്ധിച്ച വിവരങ്ങള്‍ പരസ്യപ്പെടുത്തുകയാണ് വേണ്ടത്.
തുകയും രാജ്യസുരക്ഷയും തമ്മില്‍ എന്താണ് ബന്ധമെന്നും ആന്റണി ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."